തിരൂരങ്ങാടി: വെന്നിയൂർ ഗവൺെമൻറ് യു.പി. സ്‌കൂൾ കോമ്പൗണ്ടിൽ അസാപ്പ് പദ്ധതിക്കായി ഭൂമി വിട്ടുകൊടുക്കുന്നതിനെതിെര ഡി.വൈ.എഫ്.െഎ നേതൃത്വത്തിൽ പ്രകടനം നടത്തി. നിലവിലെ യൂ.പി. സ്‌കൂളിൽ ഇനിയും ക്ലാസുകൾ ഒരുക്കാൻ സ്ഥല സൗകര്യങ്ങൾ ആവശ്യമായിരിക്കെ 95 വർഷം പഴക്കമുള്ള സ്‌കൂൾ ഹൈസ്‌കൂളാക്കി ഉയർത്തുമെന്ന വിദ്യാഭ്യാസമന്ത്രി രവിന്ദ്രനാഥ് നൽകിയ ഉറപ്പ് നൽകുകയും ചെയ്തിരിക്കെ അസാപ്പ് മാറ്റി സ്ഥാപിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പട്ടു. സി.പി.എം തെന്നല ലോക്കൽ കമ്മിറ്റി അംഗം എൻ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ആങ്ങാടൻ ജാഫർ അധ്യക്ഷത വഹിച്ചു. തെന്നല പഞ്ചായത്ത് മെംബർ സുഹൈൽ അത്താണിക്കൽ, ബ്രാഞ്ച് സെക്രട്ടറി സുബ്രഹ്മണ്യൻ വാളക്കുളം, പെരുമ്പുഴ ബ്രാഞ്ച് സെക്രട്ടറി രാജേഷ്, ഡി.വൈ.എഫ്.ഐ നേതാക്കളായ ഷറഫുട്ടി ചുള്ളിപ്പാറ, കബീർ കൊടിമരം, ബാബു സ്റ്റാലിൻ എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി ലുക്കു സ്വാഗതവും എസ്.എഫ്.ഐ വെന്നിയൂർ യൂനിറ്റ് സെക്രട്ടറി വിഷ്ണു പ്രസാദ് നന്ദിയും പറഞ്ഞു. ഫോട്ടോ: വെന്നിയൂർ ഗവൺമെൻറ് യു.പി. സ്‌കൂൾ കോമ്പൗണ്ടിൽ നടപ്പിലാക്കുന്ന അസാപ്പ് പദ്ധതിക്കെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ നടത്തിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.