കിൻഫ്രയിലെ മലിനജലം പൊതുസ്ഥലത്തേക്ക്

തേഞ്ഞിപ്പലം: കാക്കഞ്ചേരി കിൻഫ്ര ടെക്നോപാർക്കിലെ സെപ്റ്റിക് ടാങ്ക് മാലിന്യം പൊതു സ്ഥലത്തേക്ക്. നൂറ് കണക്കിന് വിദ്യാർഥികളും ജീവനക്കാരും തൊഴിലുടമകളും ഉൾപ്പെടെയുള്ള സ്ഥാപനത്തിൽ നിന്നുള്ള മലിനജലമാണ് ഡ്രൈനേജിലേക്ക് ഒഴുക്കിവിട്ടത്. ഇതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. കിൻഫ്രയിലെ നിയോ സ്പേസ് ഐ.ടി കെട്ടിടത്തിൽനിന്ന് ഒഴുക്കിവിടുന്ന മലിനജലം സമീപപ്രദേശങ്ങളിലെ കിണറുകളിലാണ് എത്തുന്നത്. തെക്കുഭാഗത്തായി ഭൂമിയിൽനിന്ന് ദുർഗന്ധം വമിക്കുന്ന ഉറവ രൂപപ്പെട്ടപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. മാനേജറെയും ബന്ധപ്പെട്ടവരെയും കൊണ്ടുവന്ന് കാണിച്ചപ്പോൾ ഇത് കിൻഫ്രയിൽനിന്നല്ല എന്നുപറഞ്ഞ് കൈയൊഴിയുകയായിരുന്നു. പക്ഷേ, രണ്ടു ദിവസം മുമ്പ് െഎ.ടി ബ്ലോക്കിൽനിന്ന് പുറത്തേക്ക് പൈപ്പുകൾ വന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് നാട്ടുകാർ അവിടെ കുഴിച്ചുനോക്കിയത്. െഎ.ടി കെട്ടിടത്തിലുള്ള ഇരുപതോളം കക്കൂസുകളിൽനിന്ന് വരുന്ന മുഴുവൻ മലിനജലവും നാലിഞ്ച് വ്യാസമുള്ള രണ്ട് പൈപ്പുകളിലൂടെ പുറത്തക്ക് ഒഴുക്കി റോഡിനടിയിലൂടെ കോൺക്രീറ്റ് പാകിയ മതിലിനടിയിലൂടെ പൊതുസ്ഥലത്തേക്കാണ് ഒഴുക്കുന്നത്. 2003ൽ തുടങ്ങിയ മലിനജലമൊഴുക്കലാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. പ്രദേശങ്ങളിലെ കിണർ വെള്ളത്തിൽ കോളിഫോം ബാക്ടീരിയ 1100ഉം ഇ. കോളി 110ഉം ആയിരിക്കുന്നതി​െൻറ കാരണവും ഇപ്പോഴാണ് വ്യക്തമായതെന്ന് നാട്ടുകാർ പറഞ്ഞു. പൊല്യൂഷൻ കൺട്രോൾ ബോർഡി​െൻറ പോലും അനുമതിയില്ലാതെയാണ് മലിനജല ശുദ്ധീകരണശാല 2010 മുതൽ പ്രവർത്തിക്കുന്നത് എന്ന് വിവരാവകാശ രേഖ വെളിപ്പെടുത്തുന്നതായി പ്രദേശവാസികൾ പറഞ്ഞു. കോളിേഫാമിന് പുറമെ അമോണിയയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഇവിടത്തെ ടോയ്ലറ്റുകൾ ഉപയോഗശൂന്യമായതിനെ തുടർന്ന് പൈപ്പ് ഉപയോഗിച്ചു അഡോട്ട് റോഡിലെ ഡ്രൈനേജിലേക്ക് മാലിന്യം ഒഴുക്കിവിടുകയായിരുന്നു. നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ സ്ഥലത്തെത്തി സ്ഥിതിഗതികൾ മനസിലാക്കി. പ്രശ്നപരിഹാരത്തിനായി എം.എൽ.എയുടെയും കിൻഫ്രയിലെ ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ വിവിധ നിർദേശങ്ങൾ തയാറാക്കിയിട്ടുണ്ട്. ഇത് ഉയർന്ന ഉദ്യോഗസ്ഥർക്ക് കൈമാറി നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതായി നാട്ടുകാർ പറഞ്ഞു. ഫോട്ടോ. സെപ്റ്റിക് ടാങ്ക് മാലിന്യം ഉൾപ്പെടെ പൊതു സ്ഥലത്തേക്ക് ഒഴുകുന്നുണ്ടെന്ന പരാതിയെ തുടർന്ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ സ്ഥലത്ത് സന്ദർശനം നടത്തിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.