പാ​ലി​യേ​റ്റി​വ്​ അം​ഗ​ങ്ങ​ൾ​ക്ക് വി​വാ​ഹ വി​രു​ന്നൊ​രു​ക്കി ഷെ​ജീ​റു​റ​ഹ്​​മാ​ൻ

പത്തിരിപ്പാല: പാലിയേറ്റിവ് കെയർ രോഗികൾക്ക് വിവാഹ വിരുന്നൊരുക്കി യുവാവിെൻറ മാതൃക. പാലിയേറ്റിവ് കെയർ പ്രവർത്തകനും മണ്ണൂർ നഗരിപ്പുറം തൈവളപ്പിൽ ടി.വി.കെ. ബാവയുടെയും ബീപാത്തുമ്മയുടെയും മകനുമായ ഷെജീറുറഹ്മാനാണ് സ്വന്തം വിവാഹ സൽക്കാരം വേറിട്ടതാക്കിയത്. ഞെട്ടല്ലിന് ക്ഷതമേറ്റും മറ്റും ശയ്യാവലംബരായ നിരവധി േരാഗികൾ വിവാഹത്തിൽ പങ്കുകൊണ്ടു. വിവിധ ജില്ലകളിൽനിന്നുള്ളവർ മണ്ണൂരിലെ വിവാഹവേദിയിലേക്ക് വീൽ ചെയറിലും മറ്റുമായി എത്തി. മണ്ഡപത്തിൽ എത്തിയവരെ വധൂവരന്മാർ ഇരിക്കുന്ന സ്റ്റേജിലേക്കെത്തിക്കാൻ പ്രത്യേക വഴി തയാറാക്കി. കോട്ടായിയിലെ വധുവിെൻറ വീട്ടിൽനിന്ന് നിക്കാഹ് കഴിഞ്ഞ ശേഷം വധൂവരന്മാർ എത്തിയത് മണ്ണൂരിലെ കല്യാണമണ്ഡപത്തിലേക്കാണ്. പാലിയേറ്റിവ് രോഗികൾക്ക് സൽക്കാരത്തോടൊപ്പം സംഗീത വിരുന്നും ഒരുക്കി. ത്യാഗ് എന്ന സംഘടനക്ക് കീഴിൽ സാമൂഹിക പ്രവർത്തകൻകൂടിയായ ഷെജീറുറഹ്മാൻ അഞ്ച് വർഷത്തിലധികമായി പാലിയേറ്റിവ് രംഗത്തുണ്ട്. പാലിയേറ്റിവ് െട്രയിനറായ ഇദ്ദേഹം സംസ്ഥാനത്തുടനീളം സാന്ത്വന ചികിത്സയെക്കുറിച്ച് ബോധവത്കരണം നടത്താറുണ്ട്. ഒറ്റപ്പാലം ജനനന്മ ചാരിറ്റബിൾ ട്രസ്റ്റിെൻറ മഹാത്മാഗാന്ധി കൾച്ചറൽ അവാർഡ് കഴിഞ്ഞ വർഷം ഇദ്ദേഹത്തിനായിരുന്നു. കോട്ടായി മെഴുവൻകോട് വീട്ടിൽ അലിയാർ^ബദറുന്നീസ ദമ്പതികളുടെ മകൾ ഹൈറുന്നീസയാണ് വധു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.