കോവളം കൊട്ടാരം: യു.ഡി.എഫ് നിലപാട് വ്യക്തമാക്കണം –യൂത്ത് ലീഗ്

തിരുവനന്തപുരം: ചരിത്ര സ്മാരകമായ കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറാനുള്ള മന്ത്രിസഭ യോഗ തീരുമാനത്തോടുള്ള യു.ഡി.എഫ് നിലപാട് വ്യക്തമാക്കണമെന്ന് യൂത്ത് ലീഗ്. തീരുമാനം റദ്ദാക്കണമെന്നും സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ. ഫിറോസും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിലപാട് സ്വീകരിക്കണം. റവന്യൂ മന്ത്രിയുടെ അസാന്നിധ്യത്തിൽ മന്ത്രിസഭയെടുത്ത തീരുമാനം ദുരൂഹമാണ്. ഇടപാടിന് പിന്നിൽ കോടികളുടെ അഴിമതി ഉണ്ടോയെന്ന് സംശയമുണ്ട്. ആർ.പി ഗ്രൂപ്പുമായി സി.പി.എമ്മി​െൻറ ഉന്നത നേതാക്കൾക്കുള്ള ബന്ധമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ. സി.പി.എമ്മി​െൻറയും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെയും നേതാക്കൾ നടത്തിയ അഴിമതിയിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് അക്രമ പരമ്പരകൾ നടത്തുന്നത്. സംസ്ഥാന വൈസ് പ്രസിഡൻറുമാരായ ഫൈസൽ ബാഫഖി തങ്ങൾ, പി.എ. അഹമ്മദ് കബീർ, സെക്രട്ടറിമാരായ കെ.എസ്. സിയാദ്, ആഷിക് ചെലവൂർ, എ.കെ.എം. അഷ്റഫ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.