ദാറുല്‍ഹുദ അസം ഓഫ്‌ കാമ്പസ്‌ ക്ലാസ്​ ഉദ്‌ഘാടനം

തിരൂരങ്ങാടി: ചെമ്മാട്‌ ദാറുല്‍ഹുദ ഇസ്ലാമിക്‌ യൂനിവേഴ്‌സിറ്റി അസം ഓഫ്‌ കാമ്പസിലെ നാലാം ബാച്ചി​െൻറ ക്ലാസ് ഉദ്‌ഘാടനം ദാറുല്‍ഹുദ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്‌മ (ഹാദിയ) വൈസ്‌ പ്രസിഡൻറ് സി.എച്ച്‌. ശരീഫ്‌ ഹുദവി പുതുപ്പറമ്പ്‌ നിര്‍വഹിച്ചു. നവാഗതര്‍ക്കായി കാമ്പസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ അബൂദബി ബ്രിട്ടീഷ്‌ സ്‌കൂള്‍ ഇസ്ലാമിക വിഭാഗം തലവന്‍ സിംസാറുല്‍ ഹഖ്‌ ഹുദവി മുഖ്യപ്രഭാഷണം നടത്തി. ഓഫ്‌ കാമ്പസ്‌ പ്രിന്‍സിപ്പൽ മുഈനുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുത്വീഉറഹ്‌‌മാന്‍, ഇംറാന്‍ ഹുസൈൻ, മഖ്‌ബൂല്‍ ഖാന്‍, അബ്ദുല്‍ റഊഫ്‌ ഹുദവി അഞ്ചച്ചവിടി, ഫൈസല്‍ ഹുദവി പട്ടാമ്പി തുടങ്ങിയവര്‍ സംസാരിച്ചു. സദ്ദാം ഹുസൈന്‍ ഹുദവി ആന്ധ്രപ്രദേശ്‌ സ്വാഗതവും െലക്‌ചറര്‍ മീരാന്‍ കാഷിഫ്‌ ഹുദവി കര്‍ണാടക നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 07:10 GMT