ജി.എസ്.ടി കാറ്ററിങ്​ മേഖലയെ പിന്നോട്ടടിക്കും ^കാറ്റേഴ്സ് അസോസിയേഷൻ

ജി.എസ്.ടി കാറ്ററിങ് മേഖലയെ പിന്നോട്ടടിക്കും -കാറ്റേഴ്സ് അസോസിയേഷൻ ജി.എസ്.ടി കാറ്ററിങ് മേഖലയെ പിന്നോട്ടടിക്കും -കാറ്റേഴ്സ് അസോ. പാലക്കാട്: ജി.എസ്.ടിയിലെ അപാകതകൾ കാറ്ററിങ് മേഖലയെ പിന്നോട്ടടിക്കുമെന്ന് ആൾ കേരള കാറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ. മുമ്പ് ഒമ്പത് ശതമാനം നികുതി കൊടുത്തിരുന്ന കാറ്ററിങ്ങുകാർ ജി.എസ്.ടി നടപ്പാക്കിയതോടെ 18 ശതമാനം കൊടുക്കേണ്ട ഗതികേടിലാണ്. കാറ്ററിങ് പ്രവർത്തനങ്ങളുടെ നികുതി അഞ്ച് ശതമാനമാക്കി കുറക്കാൻ ധനകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആവശ്യപ്പെട്ടതായി അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നികുതി അഞ്ച് ശതമാനമാക്കുന്നതോടെ കൂടുതൽ പേർ ജി.എസ്.ടിയിൽ രജിസ്റ്റർ ചെയ്യും. അത് സർക്കാറിന് കൂടുതൽ ലാഭമുണ്ടാക്കും. ആൾ കേരള കാറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എം. ഉണ്ണികൃഷ്ണൻ, ജില്ല ജനറൽ സെക്രട്ടറി ടി. അനിൽകുമാർ, ജില്ല കമ്മിറ്റി അംഗങ്ങളായ അബ്ദുൽ റഷീദ്, സത്യനാരായണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.