'എൻറെ ഹോട്ടൽ' കുടുംബശ്രീയെ എൽപ്പിക്കാൻ നഗരസഭ

'എൻറെ ഹോട്ടൽ' കുടുംബശ്രീയെ എൽപ്പിക്കാൻ നഗരസഭ മലപ്പുറം: കഴിഞ്ഞ ഭരണസമിതി ആവിഷ്കരിച്ച എ​െൻറ ഹോട്ടൽ പദ്ധതി നടത്തിപ്പ് കുടുംബശ്രീയെ ഏൽപ്പിക്കാൻ നഗരസഭ. ഇതിനായി കൗൺസിലി​െൻറ അനുമതി തേടും. പദ്ധതി കുടുംബശ്രീയെ ഏൽപ്പിച്ച് മുൻ ഭരണസമിതിയുടെ ബാധ്യതയിൽ നിന്നൊഴിയാനാണ് ശ്രമം. 2014--15ലെ ബജറ്റിലാണ് 'എ​െൻറ ഹോട്ടൽ' അവതരിപ്പിച്ചത്. പ്രാതൽ പത്തും ഉച്ചഭക്ഷണം 15ഉം രൂപക്ക് നൽകാനായിരുന്നു തീരുമാനം. കോട്ടപ്പടി ബസ്സ്റ്റാൻഡിൽ കുടുംബശ്രീ ഭക്ഷണശാല പ്രവർത്തിച്ചിരുന്ന സ്ഥലത്ത് 2015 മെയിൽ നിർമാണ പ്രവർത്തനവും ആരംഭിച്ചു. ഇതിനകം 15 ലക്ഷം രൂപയുടെ നിർമാണം നടക്കുകയും കെട്ടിട നിർമാണം പൂർത്തിയാവുകയും െചയ്തിട്ടുണ്ട്. എസ്റ്റിമേറ്റ് ഉണ്ടാക്കുന്നതിൽ പറ്റിയ വീഴ്ചയാണ് നിർമാണം നീളാൻ കാരണം. നിർമാണം പൂർത്തിയാവും മുമ്പേ കിച്ചൻ സാമഗ്രികൾ ആറ് ലക്ഷത്തോളം രൂപക്ക് വാങ്ങി നഗരസഭ ഓഫിസിൽ കൂട്ടിയിടുകയും ചെയ്തിരുന്നു. എന്നാൽ കേരള മുനിസിപ്പാലിറ്റീസ് ആക്റ്റിൽ നിർദേശിക്കാത്തതായതിനാൽ പദ്ധതിക്ക് സർക്കാർ അനുമതി ലഭിക്കാതിരുന്നതോടെ ഭരണസമിതി വെട്ടിലാവുകയും ചെയ്തു. കുടുംബശ്രീയെ ഏൽപ്പിച്ച് അഞ്ചു പേരടങ്ങുന്ന സംഘത്തിന് രണ്ട് ലക്ഷം രൂപ നിരക്കിൽ പത്ത് ലക്ഷം വായ്പയും സി.ഡി.എസ് മുഖേന ലഭ്യമാക്കും. ഇതിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ആറ് ലക്ഷം രൂപ നഗരസഭ ഈടാക്കും. പദ്ധതി ഉപേക്ഷിക്കാതെ ബാധ്യത തീർക്കുകയാണ് ഇതുകൊണ്ടുള്ള ലക്ഷ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.