വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍

മഞ്ചേരി: വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. മുള്ളമ്പാറ കുറുക്കന്‍ മൂച്ചിപ്പറമ്പില്‍ അജിത്താണ് (28) പിടിയിലായത്. ഇയാളില്‍നിന്ന് മുപ്പതോളം കഞ്ചാവ് പൊതികള്‍ ക്രൈം സ്ക്വാഡ് പിടിച്ചെടുത്തു. നേരത്തെ കഞ്ചാവുമായി മഞ്ചേരി എക്സൈസിന്‍െറ പിടിയിലായി ജയിലിലായിരുന്ന യുവാവ് രണ്ടുമാസം മുമ്പ് പുറത്തിറങ്ങിയതാണ്. മഞ്ചേരി സ്റ്റേഷനില്‍ അഞ്ചും എക്സൈസില്‍ ആറും കേസുകള്‍ നിലവിലുണ്ട്. ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നയാളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. മഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂള്‍ പരിസരത്താണ് കഞ്ചാവ് വില്‍ക്കുന്നതെന്നും ഇയാളുടെ ഫോണിലേക്ക് സാധനം ആവശ്യപ്പെട്ട് നിരവധി കുട്ടികള്‍ വിളിക്കുന്നതായും ക്രൈം സ്ക്വാഡ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സി.ഐ കെ.എം. ബിജുവിന്‍െറ നേതൃത്വത്തില്‍ എസ്.ഐ കൈലാസ് നാഥ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ പി. സഞ്ജീവ്, ടി. ശ്രീകുമാര്‍, ഉണ്ണികൃഷ്ണന്‍ മാരാത്ത് എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.