കൗതുകമുണര്‍ത്തി ചൂണ്ടയിടല്‍ മത്സരം

അരീക്കോട്: നോര്‍ത് കൊഴക്കോട്ടൂരിലെ ഗ്രാമപഞ്ചായത്ത് കുളത്തില്‍ നടന്ന ചൂണ്ടയിടല്‍ മത്സരം കൗതുകമായി. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന പ്രചാരണ ഭാഗമായാണ് അരീക്കോട് മേഖല കമ്മിറ്റി മത്സരം സംഘടിപ്പിച്ചത്. അരീക്കോട് ബ്ളോക്ക് കമ്മിറ്റി ട്രഷറര്‍ കെ. സാദില്‍ ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ 99 പേര്‍ പങ്കെടുത്തു. 15 പേര്‍ ഫൈനലില്‍ മത്സരിച്ചതില്‍ നാലുപേര്‍ വിജയിച്ചു. കാരിപ്പറമ്പിലെ പ്രിന്‍സ് ഒന്നാമതത്തെി. വിജയികള്‍ക്ക് മത്സ്യങ്ങളും പ്രൈസ് മണിയും നല്‍കി. കെ. ഉമ്മറുല്‍ ഫാറൂഖ്, കെ. രതീഷ്, ഫിറോസ് പന്തക്കലകത്ത്, കെ. അഷ്റഫ് എന്നിവര്‍ നേതൃത്വം നല്‍കി. കെ. സാദില്‍, അഡ്വ. മുഹമ്മദ് ഷെരീഫ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.