വി.സി.ബി ഷട്ടര്‍ നിര്‍മാണത്തില്‍ ക്രമക്കേടെന്ന്; നാട്ടുകാര്‍ പ്രവൃത്തി തടഞ്ഞു

മംഗലം: തിരൂര്‍-പൊന്നാനി പുഴയില്‍നിന്ന് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിന് മംഗലം പഞ്ചായത്തിലെ ഏഴാം വാര്‍ഡിലുള്ള അറക്കലപ്പറമ്പ് വി.സി.ബിയുടെ ഷട്ടര്‍ നിര്‍മാണത്തില്‍ ക്രമക്കേട് ആരോപിച്ച് നാട്ടുകാര്‍ പ്രവൃത്തി തടഞ്ഞു. പഞ്ചായത്ത് രണ്ടുലക്ഷം രൂപയാണ് വി.സി.ബിക്ക് ഷട്ടര്‍ ഇടാന്‍ നീക്കിവെച്ചത്. മൂന്നര മീറ്റര്‍ നീളത്തിലുള്ള പലകയാണ് നിര്‍മാണത്തിന് ഉപയോഗിക്കേണ്ടത്. എന്നാല്‍, കരാറുകാരന്‍ 2.6 മീറ്റര്‍ നീളമുള്ള പലക ഉപയോഗിച്ചാണ് നിര്‍മാണം തുടങ്ങിയത്. പലകയുടെ നീളം കുറഞ്ഞതിനാല്‍ ശക്തമായ വേലിയേറ്റംമൂലം വി.സി.ബി തകര്‍ന്ന് പുഴയില്‍ ഉപ്പുവെള്ളം കയറുമെന്നതിനാലാണ് നാട്ടുകാര്‍ നിര്‍മാണം തടഞ്ഞത്. പഞ്ചായത്തിലെ അഞ്ചോളം വാര്‍ഡുകളിലേക്ക് തിരൂര്‍ പുഴയില്‍നിന്ന് ഉപ്പ് കയറാതെ പ്രദേശത്തെ കുടിവെള്ളവും കൃഷിയും സംരക്ഷിച്ചുനിര്‍ത്തുന്ന വി.സി.ബിയാണ് അറക്കലപ്പറമ്പ് വി.സി.ബി കെ. ഇബ്രാഹിം കുട്ടി, സി.പി. കുഞ്ഞിമൂസ, മേഘനാഥന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ പ്രവൃത്തി തടഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.