മലപ്പുറം: സമാനതകളില്ലാത്ത പോരാട്ടവും ധീരതയും കാഴ്ചവെച്ച് വൈദേശിക ശക്തികള്‍ക്കെതിരെ അവസാനം വരെ പൊരുതിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ രക്തസാക്ഷിത്വത്തിന് 95 ആണ്ട് തികയുന്നു. മലബാര്‍സമര നായകനും സ്വാതന്ത്രസമര സേനാനിയുമായ കുഞ്ഞഹമ്മദാജിയെ 1922 ജനുവരി 20നാണ് മലപ്പുറം കോട്ടക്കുന്നില്‍ ബ്രിട്ടീഷ് പട്ടാളം വെടിവെച്ചുകൊന്നത്. പിതാവ് വാരിയന്‍കുന്നത്ത് മൊയ്തീന്‍കുട്ടിയുടെ വഴിയെ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടത്തിനിറങ്ങിയ കുഞ്ഞഹമ്മദാജി ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെയാണ് സമര രംഗത്തിറങ്ങിയത്. ആലി മുസ്ലിയാര്‍ക്കൊപ്പം മലബാറില്‍ ചെറുത്തുനില്‍പ്പിന്‍െറയും വിപ്ളവത്തിന്‍െറയും പുതിയ പാത തീര്‍ത്ത വാരിയന്‍കുന്നത്ത് ബ്രിട്ടീഷുകാര്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി. ഇതിന്‍െറ തുടര്‍ച്ചയായിരുന്നു ഇദ്ദേഹത്തിന്‍െറ അറസ്റ്റും വധശിക്ഷയും. വെടിവെച്ച് കൊല്ലും മുമ്പും കണ്ണുമറക്കരുതെന്നും വെടിയുണ്ടകള്‍ നെഞ്ചില്‍ പതിക്കെട്ടെയെന്നും പറഞ്ഞ വാരിയന്‍കുന്നന്‍െറ ധീരത പ്രചോദിതമാണ്. വെടിയേറ്റുവീണ ഇദ്ദേഹത്തിന്‍െറ മൃതദേഹം പോലും ബ്രിട്ടീഷുകാര്‍ വിട്ടുനല്‍കിയില്ല. ഖിലാഫത്ത് ഭരണകൂടത്തിന്‍െറ രേഖകള്‍ക്കൊപ്പം മൃതദേഹവും അഗ്നിക്കിരയാക്കി. ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഈ ദിവസം അധികമാരും ഓര്‍ക്കാറോ അറിയാറോ ഇല്ല. അധികാരികള്‍ ഉണര്‍ത്താറുമില്ല. കോട്ടക്കുന്നില്‍ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിച്ചപ്പോഴും വാരിയന്‍കുന്നത്ത് വെടിയേറ്റു വീണിടത്ത് സ്മാരകം എന്ന സ്വപ്നം അവശേഷിക്കുകയാണ്. മലപ്പുറം കുന്നുമ്മലിലെ നഗരസഭ ടൗണ്‍ഹാള്‍ മാത്രമാണ് ആ ഓര്‍മ നിലനിര്‍ത്താനുള്ളത്. അനര്‍ഹര്‍ പോലും ആഘോഷിക്കപ്പെടുന്ന കാലത്താണ് ഈ ധീര രക്തസാക്ഷിയോട് അവഗണന തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.