വിമര്‍ശിക്കുന്നവരെ തീവ്രവാദികളാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം –കുഞ്ഞാലിക്കുട്ടി

പെരിന്തല്‍മണ്ണ: ഭരണപോരായ്മകളെ വിമര്‍ശിക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. എം.എസ്.എം ദേശീയ പ്രഫഷനല്‍ വിദ്യാര്‍ഥി സമ്മേളനത്തിലെ ബൗദ്ധിക സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം ചരിത്രപരമായ മണ്ടത്തരമെന്നാണ് അനുഭവം വ്യക്തമാക്കുന്നത്. മതത്തിന്‍െറ മാനവികമുഖം സമൂഹത്തെ പഠിപ്പിക്കുന്നവരെ തീവ്രവാദമാരോപിച്ച് നിയന്ത്രിക്കാമെന്ന് കരുതുന്നത് അപലപനീയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായിരുന്നു. കെ.എന്‍.എം സെക്രട്ടറി ഡോ. സുല്‍ഫിക്കറലി, ഐ.എസ്.എം പ്രസിഡന്‍റ് ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി, അഷ്റഫ് ഒമാന്‍, എം.എല്‍.എമാരായ പി.കെ. ബഷീര്‍, മഞ്ഞളാംകുഴി അലി, പി.വി. അന്‍വര്‍, സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍, അഡ്വ. മായിന്‍കുട്ടി മത്തേര്‍, ടി.പി. അഷ്റഫലി, ജലീല്‍ മാമാങ്കര, സിറാജ് ചേലേമ്പ്ര, നിസാര്‍ ഒളവണ്ണ, ശുക്കൂര്‍ സ്വലാഹി, പി.കെ. ഫിറോസ്, വി.എസ്. ജോയ്, മിസ്അബ് കീഴരിയൂര്‍, ജെയ്ക്ക് പി. തോമസ്, ഹാസില്‍ മുട്ടില്‍, ജാസിര്‍ രണ്ടത്താണി, അഹ്മദ് സാജു, റിയാസ് മുക്കോളി, ചാര്‍ലി കബീര്‍ദാസ് എന്നിവര്‍ സംസാരിച്ചു. വൈജ്ഞാനിക സെഷനില്‍ അലി ശാക്കിര്‍ മുണ്ടേരി, ശരീഫ് മേലേതില്‍, റാഫി പേരാമ്പ്ര, ജൗഹര്‍ അയനിക്കോട്, ജാഫര്‍ വാണിമേല്‍, സി. സലീം സുല്ലമി, കെ.പി. രാമനുണ്ണി, ഡോ. മുഹമ്മദ് ഷാന്‍, ജാബിര്‍ അമാനി, അഹമ്മദ് അനസ്, ബഷീര്‍ പട്ടേല്‍താഴം, സുബൈര്‍ പീടിയേക്കല്‍ എന്നിവര്‍ സംസാരിച്ചു. നിരപരാധികളായ പ്രഫഷനലുകള്‍ക്കെതിരെ കള്ളക്കേസുകളും കരിനിയമങ്ങളും ചുമത്തുന്നത് അവസാനിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ദലിത്-മുസ്ലിം പ്രഫഷനലുകളെയും ഉന്നത വിദ്യാഭ്യാസമുള്ളവരെയും ഭയപ്പെടുത്തുന്നത് തടയണം. സമാപന സമ്മേളനം ഞായറാഴ്ച ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.