തീരാപ്രതിസന്ധി, ‘ഓട്ടം’ നിര്‍ത്താതെ ഉണ്ണികൃഷ്ണന്‍

മലപ്പുറം: രോഗം തീര്‍ത്ത പ്രതിസന്ധിക്കൊപ്പം അപകടംകൂടി എത്തിയതോടെ ജീവിതത്തോട് പൊരുതാന്‍ ഓട്ടോ ഓടിക്കുകയാണ് ഉണ്ണികൃഷ്ണന്‍. വൃക്കകള്‍ തകരാറായതിനൊപ്പം അടുത്തിടെ അപകടത്തില്‍ കാലിന് പൊട്ടലും സംഭവിച്ചു. ജീവിക്കാന്‍ മറ്റുമാര്‍ഗമില്ലാത്തതിനാല്‍ അവശതക്കിടയിലും പാടുപെടുകയാണ് ഇദ്ദേഹം. പാങ്ങ് ചേണ്ടി സ്വദേശിയായ ഉണ്ണികൃഷ്ണന് 12 വര്‍ഷം മുമ്പാണ് വൃക്ക രോഗം പിടിപെട്ടത്. ഡ്രൈവറായിരുന്ന ഉണ്ണികൃഷ്ണന്‍ ഗള്‍ഫിലേക്ക് തിരിച്ചെങ്കിലും വൃക്കരോഗം പിടിപെട്ടതോടെ നാട്ടിലത്തെുകയായിരുന്നു. ഇതോടെ വരുമാനം നിലച്ചു. മൂന്ന് മക്കളും ഭാര്യയും അച്ഛനും അടങ്ങുന്ന കുടുംബത്തെ പോറ്റാനും ചികിത്സക്കും വകയില്ലാതെ വന്നതോടെയാണ് ഓട്ടോ വാങ്ങി വീണ്ടും നിരത്തിലേക്കിറങ്ങിയത്. ആഴ്ചയില്‍ രണ്ട് ഡയാലിസിസും മരുന്നുകളും വേണം ഇപ്പോള്‍. എം.ഇ.എസ് മെഡിക്കല്‍ കോളജിലാണ് ചികിത്സ. ഒരു ഡയാലിസിസിന് 1500 രൂപയോളം ചെലവ് വരും. ഏഴിലും അഞ്ചിലും പഠിക്കുന്ന കുട്ടികളുടെ ചെലവും വീട്ടു ചെലവും വേറെ. സ്വന്തമായി വീടില്ലാത്ത ഈ കുടുംബം ഉണ്ണികൃഷ്ണന്‍െറ അച്ഛന്‍െറ അനിയന്‍െറ വീട്ടിലാണ് താമസം. ഇതിനിടയില്‍ രണ്ട് മാസം മുമ്പ് അപകടത്തില്‍ കാല് പൊട്ടി. ഓട്ടോ ഓടികിട്ടുന്ന പണം കൊണ്ടുമാത്രം ചെലവ് നടന്നുപോകില്ളെന്നതിനാല്‍ തന്‍െറ ഓട്ടോയില്‍ ‘കാരുണ്യപ്പെട്ടി’ വെച്ചിരിക്കുകയാണ് ഉണ്ണികൃഷ്ണന്‍. ഓട്ടോയില്‍ കയറുന്നവര്‍ പെട്ടിയിലിടുന്ന തുകയും പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവര്‍ത്തകരുടെ സഹായവുമാണ് ഉണ്ണികൃഷ്ണനെ മുന്നോട്ട് നയിക്കുന്നത്. സുഹൃത്ത് ദാസന്‍െറ ഓട്ടോയിലും ഉണ്ണികൃഷ്ണനായി പെട്ടി സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ ഇതേറ്റെടുക്കുമെന്നും ആശ്വാസ തണലൊരുക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ഉണ്ണികൃഷ്ണനും കുടുംബവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.