പുതുപൊന്നാനി: കനോലി കനാലിന് കുറുകെ പുതുപൊന്നാനി ആനപ്പടിയേയും കടവനാടിനെയും ബന്ധിപ്പിക്കുന്ന കോളക്കാടന്‍ കടവിലെ തകര്‍ന്ന പാലത്തിന്‍െറ പുനര്‍നിര്‍മാണ നടപടികള്‍ ഒച്ചുവേഗത്തില്‍. ജനങ്ങള്‍ക്ക് യാത്രാസൗകര്യത്തിനായി പൊന്നാനി നഗരസഭയുടെ മേല്‍നോട്ടത്തില്‍ കടവ് പ്രവര്‍ത്തിക്കുന്നുണ്ട്. ദിനേന നൂറുകണക്കിനാളുകള്‍ മറുകര കടക്കാന്‍ ആശ്രയിച്ചിരുന്ന പാലമാണ് ഇത്. ഇപ്പോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് കടവനാട് നിന്നും പുതുപൊന്നാനിയിലത്തൊന്‍ കുറേയേറെ ചുറ്റണം. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നുപോകാവുന്ന തരത്തിലാണ് ഇരുമ്പുപാലം നിര്‍മിക്കുന്നത്. മൂന്നുമാസംകൊണ്ട് പാലം പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.