കാളികാവ്: വനംവകുപ്പിന്‍െറ തടസ്സവാദം കാരണം ചിങ്കക്കല്ല് ആദിവാസി കോളനിയിലേക്കുള്ള റോഡ് നിര്‍മാണം പാതിവഴിയില്‍. റോഡില്‍ യാത്ര ദുസ്സഹമായതോടെ ആദിവാസികള്‍ക്ക് അനുവദിച്ച വീടുകളുടെ നിര്‍മാണവും മുടങ്ങി. റോഡ് ഫണ്ട് വകമാറ്റി എന്നാരോപിച്ച് ആദിവാസികള്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് വള്ളിപ്പൂള ഭാഗത്ത് റോഡ് ടാറിങ് നടത്താനുള്ള ശ്രമം തടസ്സപ്പെട്ടത്. കോളനിയിലേക്കുള്ള റോഡ് നിര്‍മാണം വനംവകുപ്പ് തടഞ്ഞതിനെതിരെ ആദിവാസികള്‍ ഡി.എഫ്.ഒക്ക് പരാതി നല്‍കിയിരുന്നു. റോഡ് നിര്‍മാണത്തിലെ തടസ്സം അടിയന്തരമായി നീക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. ആദിവാസികളുടെ പരാതിയില്‍ ഡി.എഫ്.ഒയുടെ നിര്‍ദേശപ്രകാരം ചോക്കാട് പഞ്ചായത്ത് ഊരുകൂട്ടം വിളിച്ചു ചേര്‍ത്തു. പ്രസിഡന്‍റ് അന്നമ്മ മാത്യു ഉദ്ഘാടനം ചെയ്തു. എസ്.ഐ കെ.പി. സുരേഷ് ബാബു, വനംവകുപ്പ് ഉദ്യോഗസ്ഥന്‍ വി.ബി. ശശികുമാര്‍, ഐ.ടി.ഡി.പി ഓഫിസര്‍ അജീഷ് ഭാസ്കരന്‍, പ്രമോട്ടര്‍മാരായ വൈ. സുശീല, വി. ശ്രീധരന്‍, മുന്‍ വാര്‍ഡ് അംഗം വി.പി. മുജീബ് റഹ്മാന്‍, ഐക്കര സാജന്‍, എ.പി. രാജന്‍ എന്നിവര്‍ സംബന്ധിച്ചു. ചിങ്കക്കല്ല് ആദിവാസി കോളനിയില്‍ നടന്ന ഊരുകൂട്ടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.