കനോലി കനാല്‍ പ്രദേശങ്ങള്‍ സബ് കലക്ടര്‍ സന്ദര്‍ശിച്ചു

പൊന്നാനി: നഗരസഭയുടെ വെളിയിട മുക്തമാലിന്യ പദ്ധതി പ്രഖ്യാപിക്കുന്നതിന്‍െറ മുന്നോടിയായി പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിഖ് കനോലി കനാല്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ചീഫ് സെക്രട്ടറിക്ക് നഗരസഭ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ കലക്ടറുടെ നിര്‍ദേശപ്രകാരമായിരുന്നു സന്ദര്‍ശനം. കനാലിന്‍െറ ഇരുവശത്തും താമസിക്കുന്ന പലവീടുകളില്‍നിന്ന് പൈപ്പിലൂടെ കനാലിലേക്ക് മലിനജലം ഒഴുക്കി വിടുന്നത് കണ്ടത്തെി. നഗരസഭയിലെ കനോലി കനാലിന്‍െറ പ്രദേശങ്ങളും തീരദേശമേഖലയിലുമായി 24 വാര്‍ഡുകളാണുള്ളത്. വെളിയിട മുക്തമാലിന്യ പദ്ധതിക്കായി ഒന്നരക്കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഈ പദ്ധതി നടപ്പാക്കുന്നതോടെ രോഗമുക്ത നഗരം, മത്സ്യസമ്പത്ത് ജലസംരക്ഷണം എന്നിവ നടപ്പാകും. നഗരസഭ അധ്യക്ഷന്‍ സി.പി. മുഹമ്മദ്കുഞ്ഞി, വൈസ് ചെയര്‍പേഴ്സന്‍ രമാദേവി, നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ എം.സി. ബാലകൃഷ്ണന്‍, നഗരസഭ സെക്രട്ടറി കെ.കെ. മനോജ്, ശുചിത്വമിഷന്‍ ജില്ല കോഓഡിനേറ്റര്‍ ജിയോ, ജ്യോതിഷ് എന്നിവരും സബ് കലക്ടറോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.