പെരിന്തല്‍മണ്ണ: എഴുത്തുകാരന്‍െറ അദൃശ്യ സാന്നിധ്യത്തില്‍ പുസ്തകങ്ങള്‍ പ്രകാശിതമായി. പെരിന്തല്‍മണ്ണയിലെ സൗമ്യസാന്നിധ്യമായിരുന്ന അന്തരിച്ച എഴുത്തുകാരന്‍ പ്രഫ. മുസ്തഫ കളത്തിലിന്‍െറ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. എമ്പയര്‍ ബുക്സ് പ്രസിദ്ധീകരിക്കുന്ന ഒരു വിഷാദ രോഗിയുടെ കുമ്പസാരം (കഥകള്‍), അഗ്നിവസന്തം (നോവലെറ്റുകള്‍), പ്രവാസപര്‍വം (അനുഭവക്കുറിപ്പുകള്‍) എന്നീ പുസ്തകങ്ങളാണ് പെരിന്തല്‍മണ്ണ ടൗണ്‍ ഹാളിലെ നിറഞ്ഞ സദസ്സില്‍ പ്രകാശിപ്പിച്ചത്. ചടങ്ങ് പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന്‍ കെ.പി.എസ്. പയ്യനെടം പ്രകാശനം നിര്‍വഹിച്ചു. മാധ്യമം പീരിയോഡിക്കല്‍സ് എഡിറ്റര്‍ വി. മുസഫര്‍ അഹമ്മദ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. പ്രഫ. പി. ഗീത പുസ്തകങ്ങളും അഡ്വ. റഷീദ് ഊത്തക്കാടന്‍ രചയിതാവിനെയും പരിചയപ്പെടുത്തി. എഴുത്തുകാരായ വി. മുസഫര്‍ അഹമ്മദ്, ഇ.കെ. ഷീബ, ഇ.കെ. ഷാഹിന, കെ.ടി. ഷാഹുല്‍ ഹമീദ് എന്നിവരെ ആദരിച്ചു മാധ്യമം അസോസിയേറ്റ് എഡിറ്റര്‍ ഡോ. കെ. യാസീന്‍ അശ്റഫ്, ഡോ. യൂസുഫ് കൊട്ടാരത്തില്‍, ശബീര്‍ കൊടക്കാടന്‍, താമരത്ത് ഉസ്മാന്‍, കിഴിശ്ശേരി മുസ്തഫ, തെക്കത്ത് ഉസ്മാന്‍, സോമസുന്ദരന്‍, മുഹമ്മദ് ബിന്‍ അഹമ്മദ്, റഷീദ് വള്ളൂരാന്‍ എന്നിവര്‍ സംസാരിച്ചു. ഏഷ്യന്‍ ഹ്യുമന്‍റൈറ്റ്സ് ഓര്‍ഗനൈസേഷന്‍െറ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് മേലാറ്റൂര്‍ രവിവര്‍മ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ടി. ഹംസ സ്വാഗതവും തലാപ്പില്‍ ഹമീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.