മലപ്പുറം: ആശുപത്രികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കേസില്‍ പിടിയിലായ പ്രതിയുമായി പൊലീസ് തെളിവെടുത്തു. വ്യാഴാഴ്ചയാണ് വയനാട് പഴേരി നായക്കന്‍മാര്‍കുന്ന് വീട്ടില്‍ ബഷീര്‍ (40) മലപ്പുറം സ്പെഷല്‍ സ്ക്വാഡിന്‍െറ പിടിയിലായത്. ആശുപത്രികളിലത്തെുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സ്വര്‍ണാഭരണങ്ങള്‍, പണം, മൊബൈല്‍ ഫോണ്‍ എന്നിവ മോഷ്ടിക്കുകയായിരുന്നു പതിവ്. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ഡിസംബര്‍ 21ന് ഉറങ്ങിക്കിടന്ന കുട്ടിയുടെ കഴുത്തിലെ മാല മോഷ്ടിച്ച കേസിലെ അന്വേഷണത്തിനിടയിലാണ് പ്രതി പിടിയിലായത്. മലപ്പുറം എസ്.ഐ ബിനുവിന്‍െറ നേതൃത്വത്തില്‍ സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളായ മുഹമ്മദ് ശാക്കിര്‍, അബ്ദുല്ല ബാബു എന്നിവരാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി, പെരിന്തല്‍മണ്ണ, കോട്ടക്കല്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍നിന്ന് മോഷണം നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്. മലപ്പുറത്തുനിന്ന് മോഷ്ടിച്ച മാല മഞ്ചേരിയിലെ സ്വര്‍ണ വ്യാപാരിയില്‍നിന്ന് പൊലീസ് കണ്ടെടുത്തു. മലപ്പുറം എം.ബി.എച്ച്, പെരിന്തല്‍മണ്ണ മൗലാന, രാംദാസ്, മഞ്ചേരി കൊരമ്പയില്‍, കോട്ടക്കല്‍ അല്‍മാസ് ആശുപത്രികളില്‍ പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുത്തു. ആശുപത്രികളില്‍നിന്ന് ആഭരണങ്ങളും മറ്റും നഷ്ടപ്പെട്ടവര്‍ 9497963208 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.