പഴയ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലേലം ചെയ്തതായി പരാതി

തിരൂരങ്ങാടി: നടപടിക്രമം പാലിക്കാതെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലേലം ചെയ്തതായി പരാതി. മൂന്നിയൂര്‍ ആലിന്‍ചുവട് പ്രവര്‍ത്തിക്കുന്ന പാറക്കടവ് ജി.എം.യു.പി സ്കൂളിന്‍െറ പഴയ കെട്ടിടം, വെളിമുക്ക് കൂഫയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി കെട്ടിടം എന്നിവയുടെ ലക്ഷങ്ങള്‍ വിലവരുന്ന സാധന സാമഗ്രികളാണ് കുറഞ്ഞ വിലയ്ക്ക് വിറ്റതെന്ന് ആരോപണം. ലേലം ചെയ്യുന്ന കാര്യം സ്കൂള്‍ പി.ടി.എ ഭാരവാഹികളോ, പ്രധാന അധ്യാപികയോ അറിഞ്ഞിരുന്നില്ളെന്നും പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ സ്വകാര്യവ്യക്തികള്‍ക്ക് കുറഞ്ഞവിലയ്ക്ക് നല്‍കിയെന്നുമാണ് പരാതി ഉയര്‍ന്നത്. പഴക്കമുള്ള സ്കൂള്‍ ഭൂമിയടക്കം സ്വകാര്യവ്യക്തി സര്‍ക്കാറിന് ദാനം നല്‍കിയതായിരുന്നു. എം.എല്‍.എ ഫണ്ടുപയോഗിച്ച് 12 ക്ളാസ് മുറികളുള്ള പുതിയ കെട്ടിടം നിര്‍മിച്ചതിനെ തുടര്‍ന്നാണ് പഴയ ഓടുമേഞ്ഞ കെട്ടിടം പൊളിച്ചുനീക്കിയത്. എന്നാല്‍, കെട്ടിടത്തിന്‍െറ ലക്ഷങ്ങള്‍ വിലമതിക്കുന്ന മരം, ഓട്, കല്ല്, മണല്‍ തുടങ്ങിയവ വെറും 8,099 രൂപക്കും അംഗന്‍വാടി കെട്ടിടത്തിന്‍െറ പതിനായിരങ്ങള്‍ വിലമതിക്കുന്ന സാധന സാമഗ്രികള്‍ 3,509 രൂപക്കും സ്വകാര്യ വ്യക്തിക്ക് നല്‍കിയെന്നാണ് പരാതി. പഞ്ചായത്തിന്‍െറ പൊതുമരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുക്കുന്ന രണ്ടു വ്യക്തികള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്. ലേലം ചെയ്യുന്നതിനുള്ള അറിയിപ്പ് സ്കൂളിലോ, വില്ളേജ് ഓഫിസിലോ, പൊതുസ്ഥലങ്ങളിലോ, പ്രദര്‍ശിപ്പിച്ചിട്ടില്ളെന്നും നാട്ടുകാര്‍ പറയുന്നു. ഇതത്തേുടര്‍ന്ന് നാട്ടുകാര്‍ കെട്ടിടം പൊളിക്കുന്നത് തടഞ്ഞു. അതേസമയം, ചെറിയ വര്‍ക്കായതിനാല്‍ ടെന്‍ഡര്‍ വിളിക്കേണ്ടതില്ളെന്നും സര്‍വേ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ബ്ളോക്ക് എ.ഇയും ബോര്‍ഡും പാസാക്കിയ മുറക്ക് കെട്ടിടം ലേലം ചെയ്യുകയാണുണ്ടായതെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും എ.ഇ. നന്ദകുമാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.