പത്താംതരം തുല്യത: ജില്ലയില്‍ 9731 പഠിതാക്കള്‍

മലപ്പുറം: സംസ്ഥാന സാക്ഷരത മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും നടത്തുന്ന പത്താംതരം തുല്യത 11ാം ബാച്ച് ജില്ലതല ഉദ്ഘാടനം പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പത്താംതരം തുല്യതക്ക് ജില്ലയില്‍ 9731 പേര്‍ 11ാം ബാച്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബ്ളോക്ക്തലത്തില്‍ ഏറ്റവും കൂടുതല്‍ രജിസ്ട്രേഷന്‍ നടത്തിയ വണ്ടൂര്‍ ബ്ളോക്ക് (986), ഏറ്റവും കൂടുതല്‍ രജിസ്ട്രേഷന്‍ നടത്തിയ താനൂര്‍ മുനിസിപ്പാലിറ്റി എന്നിവക്കുള്ള ഉപഹാരം ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍ നല്‍കി. വണ്ടൂര്‍ ബ്ളോക്ക് പ്രസിഡന്‍റ് കെ.ടി. ജുബൈരിയ, താനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഹാജറുമ്മ എന്നിവര്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. ഏഴാംതരം തുല്യതയില്‍ വിജയിച്ച മുതിര്‍ന്ന പഠിതാവ് സെയ്തലവി ഹാജിയെ (75) പ്രത്യേക ഉപഹാരം നല്‍കി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സക്കീന പുല്‍പ്പാടന്‍ ആദരിച്ചു. അക്ഷര കൈരളി വരിക്കാരെ ചേര്‍ക്കുന്ന ജില്ലതല ഉ്ദഘാടനം വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ നിര്‍വഹിച്ചു. ഏഴാംതരം തുല്യത രജിസ്ട്രേഷന്‍ ഉദ്ഘാടനം ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഹാജറുമ്മ ടീച്ചര്‍ നിര്‍വഹിച്ചു. പ്രേരക്മാര്‍ക്കുള്ള ഇന്‍സന്‍റീവ് വിതരണം ജില്ല പഞ്ചായത്ത് മെംബര്‍ സലീം കുരുവമ്പലം നിര്‍വഹിച്ചു.ഉണ്ണിമൊയ്തീന്‍, ഹംസ, രമാദേവി, സന്തോഷ്, അഷ്റഫ്, കെ.പി. പുഷ്പ, മൊയ്തീന്‍കുട്ടി, ശ്രീധരന്‍, കെ. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല സാക്ഷരത മിഷന്‍ കോഓഡിനേറ്റര്‍ സജി തോമസ് സ്വാഗതവും അസി. കോഓഡിനേറ്റര്‍ ലതാകുമാരി തങ്കച്ചി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.