റീ-എക്കൗ സമ്മേളനത്തിന് ഒരുക്കുന്നത് ജൈവ പന്തല്‍

തിരുനാവായ: പരിസ്ഥിതി സംഘടന റീ-എക്കൗ 13, 14 തീയതികളില്‍ നടത്തുന്ന പക്ഷിണാം ബൈഠക്കിന് ഒരുക്കുന്നത് ജൈവ പന്തല്‍. ഇതിനായി നിളയുടെ തീരത്ത് സ്ഥാന നിര്‍ണയം നടത്തി. കാട്ടുവള്ളികളും ജൈവ വസ്തുക്കളും കൊണ്ട് നിര്‍മിക്കുന്ന ഭീമന്‍ കിളിക്കൂടാണ് ബൈഠക്കിന് ഒരുക്കുന്നത്. താമരക്കായലിലും ബന്തര്‍കടവിലും പരിസരങ്ങളിലും എത്തുന്ന ദേശാടന പക്ഷികളുടെ സംരക്ഷണവും ബോധവത്കരണവും ലക്ഷ്യമാക്കിയാണ് പക്ഷിണാം ബൈഠക്ക് സംഘടിപ്പിക്കുന്നത്. പക്ഷികളെ സംബന്ധിച്ച് വിപുലമായ പ്രദര്‍ശനവും പക്ഷി നിരീക്ഷണവും നടത്തുന്നുണ്ട്. കുറ്റിപ്പുറം നിളയോരം പാര്‍ക്ക് മാനേജര്‍ മോനുട്ടി പൊയ്ലിശ്ശേരി, മാമാങ്ക സ്മാരക കെയര്‍ടേക്കര്‍ ചിറക്കല്‍ ഉമ്മര്‍, പക്ഷി നിരീക്ഷകന്‍ എം. സാദിഖ്, റീ-എക്കൗ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വാഹിദ് പല്ലാര്‍, ട്രഷറര്‍ അശ്റഫ് പാലാട്ട്, സ്വാഗതസംഘം ഭാരവാഹികളായ എ.കെ. ഷാനവാസ്, ഹനീഫ കരിമ്പനക്കല്‍, റഫീഖ് വട്ടേക്കാട്ട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.