പുളിക്കല്‍ പഞ്ചായത്ത് ഓഫിസ് ഉപരോധം: പൊലീസിന്‍േറത് ഏകപക്ഷീയ നടപടിയെന്ന് ഭരണപക്ഷം

കൊണ്ടോട്ടി: പുളിക്കല്‍ പഞ്ചായത്ത് ഓഫിസ് മണിക്കൂറുകളോളം സി.പി.എം ഉപരോധിച്ചപ്പോള്‍ പൊലീസ് സ്വീകരിച്ചത് ഏകപക്ഷീയമായ നിലപാടാണെന്ന് ഭരണപക്ഷം. ഓഫിസിന് അകത്തു കുടുങ്ങിയവരെ പുറത്തത്തെിക്കുന്നതിന് പൊലീസ് സഹായിച്ചില്ളെന്നും ഭരണസമിതി അംഗങ്ങള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. സെക്രട്ടറി വിളിച്ച് അറിയിച്ചിട്ടും ഒരു മണിക്കൂറിന് ശേഷമാണ് പൊലീസ് സ്ഥലത്തത്തെിയത്. പിന്നീട് എല്‍.ഡി.എഫ് ആവശ്യപ്പെട്ട രീതിയില്‍ നിര്‍ബന്ധമായി എഴുതി വാങ്ങുന്നതിനായിരുന്നു പൊലീസ് ശ്രമം. നിലവില്‍ ഭരണസമിതി എടുത്തിരിക്കുന്ന തീരുമാനം പുന$പരിശോധിക്കില്ളെന്നും പ്രസിഡന്‍റ് സുനീറ അബ്ദുല്‍ വഹാബ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്തില്‍ ഇതുവരെ എല്ലാ വാര്‍ഡുകള്‍ക്കും തുല്യമായാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. യു.ഡി.എഫ് അംഗങ്ങളുടെ വാര്‍ഡിനെക്കാള്‍ ചില വിഷയങ്ങളില്‍ തുക കൂടുതല്‍ അനുവദിച്ചിട്ടുള്ളത് പ്രതിപക്ഷ വാര്‍ഡുകളിലാണ്. നിലവിലുള്ളവാര്‍ഷിക പദ്ധതിയില്‍തന്നെ പ്രതിപക്ഷത്തിന്‍െറ വാര്‍ഡായ പത്തിലാണ് കൂടുതല്‍ പദ്ധതികള്‍ക്ക് തുക വകയിരുത്തിയിട്ടുള്ളത്. വാര്‍ത്തസമ്മേളനത്തില്‍ വൈസ് പ്രസിഡന്‍റ് സി. മുഹമ്മദ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ അബ്ദുല്ല മാസ്റ്റര്‍, യു.ഡി.എഫ് ചെയര്‍മാന്‍ കെ.പി. മുജീബ് റഹ്മാന്‍, കണ്‍വീനറും പഞ്ചായത്ത് അംഗവുമായ കെ.വി. ഉസൈന്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.