കോട്ടക്കുന്നില്‍ ഇനി ഉത്സവവാരം

മലപ്പുറം: ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന കേരളീയ കലകളുടെ മഹോത്സവം ‘ഉത്സവം 2017’ ന് വ്യാഴാഴ്ച കോട്ടക്കുന്നില്‍ തുടക്കമാകും. വൈകീട്ട് ആറിന് സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ഒമ്പത് മണ്‍വിളക്കുകളില്‍ തിരിതെളിയിച്ച് പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് പ്രമോദ് പയ്യന്നൂര്‍ ഒരുക്കുന്ന ദൃശ്യവിരുന്ന് അരങ്ങേറും. കേരളത്തിന്‍െറ കാര്‍ഷിക സംസ്കൃതിയുണര്‍ത്തുന്ന നാടന്‍ കലാരൂപങ്ങള്‍ ഹ്രസ്വവും തനിമയാര്‍ന്നതുമായ ശൈലിയില്‍ എന്‍വയോണ്‍മെന്‍റ് തിയറ്ററിന്‍െറ സാധ്യതകള്‍ ഉപയോഗിച്ച് രംഗത്തത്തെും. ഏറുമാടമടക്കമുള്ള വേദികളില്‍ വിത്തുപാട്ടുകള്‍, അമ്മ തെയ്യങ്ങള്‍, പടയണിക്കോലങ്ങള്‍, കോദാമൂരിയാട്ടം, മംഗലം കളി, നിണബലി, കാര്‍കളി, നാട്ടിപ്പാട്ട്, എരുതുകളി, പച്ചോലക്കുതിര, മലപ്പുലയാട്ടം എന്നിവ പ്രേക്ഷകര്‍ക്ക് മുന്നിലത്തെും. പാരമ്പര്യ കലകളുടെയും സംസ്കാരങ്ങളുടെയും നിലനില്‍പ്പ്, പ്രോത്സാഹനം എന്നിവകൂടി ലക്ഷ്യമിട്ടാണ് ‘ഉത്സവം’ സംഘടിപ്പിക്കുന്നത്. വൈകീട്ട് ആറുമുതല്‍ എട്ട് വരെയാണ് പരിപാടികള്‍. പ്രവേശനം സൗജന്യമാണ്. വെള്ളിയാഴ്ച -പാണപ്പൊറാട്ട്, കണ്ഠാകര്‍ണന്‍ തിറ, ശനിയാഴ്ച -മാര്‍ഗംകളി, നാടന്‍പാട്ട്, പൂരക്കളി, ഞായറാഴ്ച -ഗദ്ദിക, വെള്ളാട്ട്, കൂളിയാട്ടം, ചിമ്മാനക്കളി, മാരിയാട്ടം, കെന്ത്രോം പാട്ട്, തിങ്കളാഴ്ച -മാപ്പിളപ്പാട്ട്, തെയ്യം, ചൊവ്വാഴ്ച -കളമെഴുത്തുംപാട്ട്, നാടന്‍ വാദ്യം, ബുധനാഴ്ച -പടയണി, പരിചമുട്ടുകളി എന്നിവ അരങ്ങേറും. വാര്‍ത്തസമ്മേളനത്തില്‍ പി. ഉബൈദുല്ല എം.എല്‍.എ, എ.ഡി.എം സെയ്യിദ് അലി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സുന്ദരന്‍, അഡ്വ. മോഹന്‍ദാസ്, പാലോളി കുഞ്ഞുമുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.