മൈതാനത്തില്‍ പ്രവേശിക്കുന്നത് ഭൂവുടമ തടഞ്ഞു; ഡ്രൈവിങ് ടെസ്റ്റ് മണിക്കൂറുകള്‍ മുടങ്ങി

നിലമ്പൂര്‍: ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന മൈതാനത്തില്‍ പ്രവേശിക്കുന്നത് ഭൂവുടമ തടഞ്ഞതിനാല്‍ ടെസ്റ്റ് ഏറെ നേരം വൈകി. നിലമ്പൂര്‍ ജോയന്‍റ് ആര്‍.ടി.ഒ ഓഫിസിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ മൈതാനത്താണ് ഡ്രൈവിങ് ടെസ്റ്റ് നടത്തിയിരുന്നത്. ടെസ്റ്റിനത്തെുന്നവരില്‍നിന്ന് 30 രൂപവീതം ഭൂവുടമ വാങ്ങിയിരുന്നു. പണം വാങ്ങുന്നതിനെതിരെ പരാതി ലഭിച്ചതിനാല്‍ വിജിലന്‍സ് പരിശോധന നടത്തിയതിനെ തുടര്‍ന്ന് ഗ്രൗണ്ട് ഫീസ് ഈടാക്കരുതെന്ന് ജോയന്‍റ് ആര്‍.ടി.ഒ നിര്‍ദേശം നല്‍കി. ഫീസ് ലഭിക്കാതെ ഭൂമി വിട്ടുതരില്ളെന്ന് പറഞ്ഞ് മൈതാനത്തില്‍ പ്രവേശിക്കുന്നത് ഭൂവുടമ തടയുകയായിരുന്നു. മൈതാനത്തിന് ചുറ്റും വേലി സ്ഥാപിച്ചാണ് പ്രവേശനം തടഞ്ഞത്. ചൊവ്വാഴ്ച രാവിലെ നൂറിലേറെ പേര്‍ ടെസ്റ്റിനായി എത്തിയിരുന്നെങ്കിലും ഗ്രൗണ്ടില്‍ പ്രവേശിക്കാനായില്ല. ടെസ്റ്റിന് മുമ്പ് വാഹമോടിച്ച് ട്രയല്‍ നോക്കാനുമായില്ല. പിന്നീട് ഡ്രൈവിങ് സ്കൂള്‍ അധികൃതര്‍ ഭൂവുടമയുമായി സംസാരിച്ച് പ്രശ്നത്തിന് താല്‍ക്കാലികമായി പരിഹാരം കാണുകയായിരുന്നു. രാവിലെ പത്തോടെയാണ് ടെസ്റ്റ് ആരംഭിച്ചത്. നിലമ്പൂര്‍ ജോയന്‍റ് ആര്‍.ടി.ഒ ഓഫിസിന് സ്വന്തമായി ഗ്രൗണ്ടില്ല. ഓഫിസ് കെട്ടിടത്തിന് പിറകിലെ സ്വകാര്യ ഗ്രൗണ്ടിലാണ് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത്. ടെസ്റ്റിന് ഭൂവുടമ അമിത ഫീസ് ഈടാക്കുന്നതായി നേരത്തേ പരാതിയുയര്‍ന്നിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഗ്രൗണ്ട് കണ്ടത്തെി പ്രശ്നത്തിന് സ്ഥിരം പരിഹാരം കാണണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.