നിലമ്പൂര്‍ പാട്ടുത്സവം മതസൗഹാര്‍ദത്തിന്‍െറ ഉത്സവം –മുതുകാട്

നിലമ്പൂര്‍: മതസൗഹാര്‍ദത്തിന്‍െറ ഉത്സവമാണ് പാട്ടുത്സവമെന്ന് പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. എല്ലാ ജാതി മതക്കാരും ഒരുമയോടെ ആഘോഷിക്കുന്ന പാട്ടുത്സവം നിലമ്പൂരിന്‍െറ സാംസ്കാരിക തനിമയാണ്. ഇത്തരം ഉത്സവങ്ങളും കലാവിരുന്നുകളും ഒരുമയുടെയും സാഹോദര്യത്തിന്‍െറയും സന്ദേശമാണ് പകരുന്നതെന്നും അദ്ദേഹം പറഞ്ഞു. 11ാമത് പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന്‍െറ രണ്ടാം ദിവസത്തെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാണികളെ വിസ്മയിപ്പിച്ച് ജാലവിദ്യയും മുതുകാട് അവതരിപ്പിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. കഥാകൃത്ത് പി. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗണ്‍സിലര്‍മാരായ ഗിരീഷ് മേളൂര്‍ മഠത്തില്‍, സുരേഷ് പാത്തിപ്പാറ, ജനറല്‍ കണ്‍വീനര്‍ യു. നരേന്ദ്രന്‍, വിനോദ് പി. മേനോന്‍, പി.വി. സനല്‍കുമാര്‍, സഫറുല്ല, ഷൗക്കത്തലി കോയാസ്, ഇഖ്ബാല്‍, അനില്‍ റോസ്, ഷാജി, പി. ബിനോയ്, രഞ്ജിത് എന്നിവര്‍ സംസാരിച്ചു. സാംസ്കാരിക സമ്മേളനത്തിനു ശേഷം ഗായത്രിയുടെ ഖയാല്‍ ഗസല്‍ അരങ്ങേറി. ബുധനാഴ്ച വൈകീട്ട് ഏഴിന് നിലമ്പൂര്‍ ബാലന്‍ നാടകോത്സവത്തിന് തിരിതെളിയും. കൊല്ലം അയനം നാടകവേദിയുടെ ‘അവനവന്‍ തുരുത്ത്’ നാടകമാണ് ബുധനാഴ്ച അരങ്ങിലത്തെുക. കഥാകൃത്ത് യു.എ. ഖാദര്‍ ഉദ്ഘാടനം ചെയ്യും. ഭാഗ്യലക്ഷ്മി മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.