റേഷന്‍ വിതരണത്തിലെ അപാകത: വ്യാപാരികള്‍ ഉത്തരവാദികളല്ല –ഡീലേഴ്സ് അസോസിയേഷന്‍

മലപ്പുറം: പുതിയ റേഷന്‍കാര്‍ഡുകളും മുന്‍ഗണന ലിസ്റ്റും റേഷന്‍ വ്യാപാരികളുടെ സഹകരണത്തിലും അന്വേഷണത്തിലൂടെയുമല്ല പ്രസിദ്ധീകരിച്ചതെന്നും ഇതിന്‍െറ പേരില്‍ തങ്ങളെ കുറ്റപ്പെടുത്തരുതെന്നും റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍. കാര്‍ഡിലെ അപാകതകള്‍ക്ക് വ്യാപാരികള്‍ ഉത്തരവാദികളല്ല. എന്നാല്‍ ഇതിന്‍െറ പേരില്‍ കൈയേറ്റങ്ങളും അടിപിടിയും നടന്നുവരികയാണെന്നും ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. അര്‍ഹരായവര്‍ക്ക് റേഷന്‍ ലഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. സിവില്‍സപൈ്ളസ് വകുപ്പ് പറയുന്ന തോതില്‍ ഭക്ഷ്യധാന്യങ്ങള്‍ ജില്ലയിലത്തെിയിട്ടില്ല. പലയിടങ്ങളിലും വിവിധ തോതിലാണ് വിതരണം. പഞ്ചസാര വിതരണം തീരെ നടക്കുന്നില്ല. വ്യാപാരികളുടെ വേതന വ്യവസ്ഥകള്‍ പുനഃക്രമീകരിക്കുകയും ആവശ്യങ്ങള്‍ പരിഗണിക്കുകയും വേണം. ഡോര്‍ഡെലിവറി, മണ്ണെണ്ണ ഒരു ലിറ്ററായി ഉയര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ളെങ്കില്‍ സമരത്തിലേക്ക് നീങ്ങും. അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്‍റ് കാടാമ്പുഴ മൂസ, ജില്ല സെക്രട്ടറി കബീര്‍ അമ്പാരത്ത്, കെ. ജയപ്രകാശ്, കെ. ബിനോയ് പെരിന്തല്‍മണ്ണ, പി.പി. അലി അക്ബര്‍, ഷബീര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.