നറുകര വില്ളേജ് റീസര്‍വേ: അപാകതകള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഓഫിസറെ മാറ്റാന്‍ ശ്രമം

മഞ്ചേരി: റീസര്‍വേ അപാകതകള്‍ മൂലം ഭൂ ഉടമകള്‍ വലയുന്ന മഞ്ചേരി നറുകര വില്ളേജില്‍ മൂന്നു മാസം മുമ്പ് ചുമതലയേറ്റ ഓഫിസറെ അകാരണമായി സ്ഥലം മാറ്റാന്‍ നീക്കം. വര്‍ഷങ്ങളായി നറുകര വില്ളേജില്‍ നിലനില്‍ക്കുന്ന തണ്ടപ്പേരിലുണ്ടായ അപാകതകള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന തിരക്കിനിടെയാണ് മാറ്റുന്നതെന്നും ഭരണകക്ഷി യൂനിയന്‍െറ പ്രതിനിധിക്ക് വേണ്ടിയാണിതെന്നും പരാതികളുണ്ട്. റീസര്‍വേ അപാകതകള്‍ പരിഹരിക്കാമെന്ന് പറഞ്ഞ് മുന്‍ വില്ളേജ് ഓഫിസര്‍ അഴിമതി നടത്തി വകുപ്പുതല ശിക്ഷാ നടപടിക്കിരയായിരുന്നു. അതിന് ശേഷം നാട്ടുകാര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പുതിയ ആളത്തെി പരമാവധി വേഗത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത്. പുതിയ ഓഫിസര്‍ക്ക് വില്ളേജിലെ പ്രശ്നം പഠിക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ നാട്ടുകാരുടെ പരാതികള്‍ വീണ്ടും കൂടാനാണ് സാധ്യത. വെറ്റിലപ്പാറ വില്ളേജില്‍ നിന്നാണ് ഇപ്പോഴുള്ള ഓഫിസര്‍ നറുകര വില്ളേജിലത്തെിയത്. ഈ സമയത്ത് 2000ത്തോളം അപേക്ഷകളാണ് അപാകത പരിഹരിക്കാനുണ്ടായിരുന്നത്. ഇതില്‍ മൂന്നു മാസത്തിനുള്ളില്‍ത്തന്നെ 200ഓളം അപേക്ഷകള്‍ പരിഹരിച്ചു. മുന്‍ ഓഫിസര്‍ ഒരു വര്‍ഷംകൊണ്ട് 19 പേരുടെ അപേക്ഷകളാണ് പരിഹരിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. 60,000ത്തോളം ജനസംഖ്യയുള്ള ഈ വില്ളേജിനെ വിഭജിച്ച് കരുവമ്പ്രം വില്ളേജ് രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ചില ഉദ്യോഗസ്ഥര്‍ തകിടം മറിച്ചതാണെന്നാണ് പരാതി. റീസര്‍വേ അപാകതകള്‍ സ്പെഷല്‍ അദാലത്തിലൂടെ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ മാസങ്ങളായി നടത്തിയ ഇടപെടലുകളെ തുടര്‍ന്നാണ് സാവകാശമാണെങ്കിലും പരിഹാരത്തിന് വഴി തെളിഞ്ഞത്. എന്നാല്‍, അത് പാതിവഴിക്കിട്ട് ഓഫിസറെ മാറ്റുന്നതിനെതിരെ പ്രതിഷേധമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.