എടവണ്ണപ്പാറ: മാലിന്യ സംസ്കരണമാണ് സംസ്ഥാനം നേരിടുന്ന പ്രശ്നമെന്നും രണ്ട് വര്‍ഷത്തിനകം കേരളത്തില്‍ പ്ളാസ്റ്റിക് റീ സൈക്ളിങ് കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍. എടവണ്ണപ്പാറ ടൗണില്‍ ‘മാലിന്യ മുക്ത വാഴക്കാട്’ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജന പങ്കാളിത്തത്തോടെ വാഴക്കാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതി ഏറെ ശ്ളാഘനീയമാണെന്നും മന്ത്രി പറഞ്ഞു. സംസ്കരണ കേന്ദ്രങ്ങളിലേക്ക് മാലിന്യം കയറ്റിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് കര്‍മവും മന്ത്രി നിര്‍വഹിച്ചു. കൊണ്ടോട്ടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. നസീറ അധ്യക്ഷത വഹിച്ചു. മാലിന്യ മുക്ത ഗ്രാമ പ്രഖ്യാപനത്തിന്‍െറ ഭാഗമായി പ്രസിദ്ധീകരിച്ച സപ്ളിമെന്‍റ് മുഹമ്മദലി ശിഹാബിന് (ഐ.എ.എസ്) നല്‍കി മന്ത്രി ജലീല്‍ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഹാജറ ടീച്ചര്‍ മാലിന്യ മുക്ത ഗ്രാമത്തിനുവേണ്ടി നിലകൊള്ളുമെന്ന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നാടിന്‍െറ ഉപഹാരം അവര്‍ മന്ത്രിക്ക് സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജൈസല്‍ എളമരം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നാഗാലാന്‍ഡ് ഡെപ്യൂട്ടി കമീഷണര്‍ മുഹമ്മദലി ശിഹാബ്, ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. സഈദ്, ജില്ല പഞ്ചായത്ത് അംഗം പി.ആര്‍. രോഹില്‍നാഥ്, വാഴക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എ.പി. തങ്കം, പറക്കുത്ത് മുഹമ്മദ്, ശ്രീമതി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അശ്റഫ് കോരോത്ത്, എം.സി. നാസര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ. നീലകണ്ഠന്‍, പി.കെ. മുരളീധരന്‍, പി. ഹമീദ് മാസ്റ്റര്‍, ശിബു അനന്തായൂര്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഹാജറ ടീച്ചര്‍ സ്വാഗതവും സെക്രട്ടറി ടി.പി. സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.