ചിറയില്‍ ചുങ്കം പി.എച്ച്.സി: പരാതികളുമായി നാട്ടുകാര്‍

കൊണ്ടോട്ടി: ചിറയില്‍ ചുങ്കം പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് നഗരസഭ ചെയര്‍മാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പരാതികളുമായി നാട്ടുകാര്‍. ആശുപത്രിയില്‍നിന്ന് യഥാസമയം സേവനം ലഭ്യമാകുന്നില്ളെന്നാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്ന പരാതി. ഡോക്ടര്‍മാര്‍ സമയത്തിന് വരുന്നില്ളെന്നും വന്നാല്‍ത്തന്നെ നേരത്തേ മടങ്ങുകയാണെന്നും നാട്ടുകാര്‍ ഉന്നയിച്ചു. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ചും ജീവനക്കാരെക്കുറിച്ചും ജനങ്ങള്‍ക്ക് അറിയുന്നതിനുള്ള ബോര്‍ഡ് സ്ഥാപിച്ചിട്ടില്ല. ആവശ്യത്തിന് മരുന്നില്ളെന്നും ലാബ് പ്രവര്‍ത്തിക്കുന്നില്ളെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ളെന്നും ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ളെന്നും നാട്ടുകാരും ക്ളബ് ഭാരവാഹികളും സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ അധികൃതര്‍ക്ക് മുന്നില്‍ ഉന്നയിച്ചു. നഗരസഭ ചെയര്‍മാന്‍ സി.കെ. നാടിക്കുട്ടി, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ അയ്യാടന്‍ മുഹമ്മദ് ഷാ എന്നിവരാണ് യോഗത്തിന് എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.