വാഹന പരിശോധന: മലപ്പുറത്ത് 50 ബൈക്കുകള്‍ പിടികൂടി

മലപ്പുറം: നഗരത്തില്‍ പൊലീസ് നടത്തിയ വാഹനപരിശോധനയില്‍ 50 ബൈക്കുകള്‍ പിടിച്ചെടുത്തു. നിയമം ലംഘിച്ചവരില്‍ കൂടുതലും വിദ്യാര്‍ഥികളും യുവാക്കളുമാണ്. ജനുവരി ആറിന് എടപ്പാളില്‍ നടക്കുന്ന ഏകദിന ട്രാഫിക് ബോധവത്കരണ ക്ളാസില്‍ പങ്കെടുത്ത ശേഷം സര്‍ട്ടിഫിക്കറ്റുമായി സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം എന്നതാണ് ഇവര്‍ക്കുള്ള ശിക്ഷ. ലൈസന്‍സ് ഇല്ലാതെ ബൈക്ക് ഓടിക്കല്‍, ഹെല്‍മറ്റ് ധരിക്കാതിരിക്കല്‍, നിയമവിരുദ്ധമായ രീതിയില്‍ നമ്പര്‍ പ്ളേറ്റ് സ്ഥാപിക്കല്‍, കണ്ണാടി സ്ഥാപിക്കാത്ത ബൈക്ക് ഓടിക്കല്‍, മൂന്ന് പേര്‍ ബൈക്കില്‍ സഞ്ചരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങളാണ് ഒരു മണിക്കൂര്‍ നേരത്തെ പരിശോധനയില്‍ കണ്ടത്തെിയത്. മലപ്പുറം പൊലീസ് സ്റ്റേഷന് മുന്നില്‍ സി.ഐ പ്രേംജിത്തിന്‍െറ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എസ്.ഐമാരായ ജാബിര്‍ പള്ളിയാലില്‍, കൃഷ്ണന്‍കുട്ടി, സി.പി.ഒ ടി. പ്രജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.