പെരിന്തല്‍മണ്ണ: അനധികൃതമായി ഒട്ടേറെ പേര്‍ റേഷന്‍ മുന്‍ഗണന ലിസ്റ്റില്‍ കയറിക്കൂടിയതായി പെരിന്തല്‍മണ്ണ താലൂക്ക് സപൈ്ള ഓഫിസില്‍ നിരവധി പരാതികളത്തെി. ഒട്ടേറെ അജ്ഞാത പരാതികളും ഇതില്‍ പെടും. താലൂക്ക് പരിധിയില്‍ വരുന്ന 15 ഗ്രാമപഞ്ചായത്തുകള്‍, പെരിന്തല്‍മണ്ണ നഗരസഭ എന്നിവിടങ്ങളിലെ മിക്ക വാര്‍ഡുകളില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരം പരാതിയില്‍ ആരോപിക്കപ്പെടുന്നവരെ സംബന്ധിച്ചാണ് ഇപ്പോള്‍ സപൈ്ള ഓഫിസറുടെ നേതൃത്വത്തില്‍ റേഷനിങ് ഇന്‍സ്പെക്ടര്‍മാരടക്കമുള്ളവര്‍ പരിശോധന നടത്തി നടപടി സ്വീകരിക്കുന്നത്. ആരോപിക്കപ്പെടുന്നവര്‍ ബന്ധപ്പെട്ട റേഷന്‍ കടയുടമക്ക് നല്‍കിയ സത്യവാങ് മൂലം കടയില്‍നിന്ന് വാങ്ങി അതുമായി കാര്‍ഡ് ഉടമയെ സമീപിച്ച് പരിശോധന നടത്തുകയാണ്. ഒപ്പം സമീപത്തെ വീടുകളില്‍ നിന്നും ഇവരുടെ പൊതുവിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സത്യവാങ്മൂലത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ളെന്നും പരാതി കഴമ്പുള്ളതാണെന്നും ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടാല്‍ മുന്‍ഗണന ലിസ്റ്റില്‍നിന്ന് ഒഴിവാക്കി തരണമെന്ന് കാര്‍ഡ് ഉടമയെകൊണ്ട് എഴുതിവാങ്ങിക്കുകയാണ്. മൂന്ന് പഞ്ചായത്തുകളിലെ പരിശോധനയില്‍ പിടിക്കപ്പെട്ടവരില്‍നിന്ന് ഇത്തരത്തില്‍ ഒഴിവാക്കാനുള്ള അപേക്ഷ എഴുതിവാങ്ങിയിട്ടുണ്ട്. ഇവരെകുറിച്ച വിവരം ജില്ല കലക്ടര്‍ക്ക് കൈമാറും. അതിനിടെ, ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ അപേക്ഷ സമര്‍പിച്ച ശേഷം നടന്ന കൂടിക്കാഴ്ചയെ തുടര്‍ന്ന് തികച്ചും അര്‍ഹരെന്ന് കണ്ടത്തെിയവരുടെ പേരുകള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള ഡാറ്റ എന്‍ട്രി നടപടികള്‍ തകൃതിയായി നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.