സമുദായം ഒന്നിച്ചുനില്‍ക്കേണ്ട കാലഘട്ടം ^റശീദലി ശിഹാബ്​ തങ്ങൾ

സമുദായം ഒന്നിച്ചുനില്‍ക്കേണ്ട കാലഘട്ടം -റശീദലി ശിഹാബ് തങ്ങൾ കൂരിയാട്: ഭിന്നത മറന്ന് സമുദായം ഒന്നിച്ചുനില്‍ക്കേണ്ട കാലഘട്ടമാണിതെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍. മുജാഹിദ് സംസ്ഥാന സമ്മേളന ഭാഗമായി 'പള്ളി, മദ്‌റസ, മഹല്ല്' സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നസ്വരങ്ങളല്ല സംഘടനകളിൽനിന്ന് വരേണ്ടത്. ഒരുമയും െഎക്യവും നിലനിർത്തി മുന്നോട്ടുപോകാനാകണമെന്ന് അദ്ദേഹം പറഞ്ഞു. സമുദായത്തി​െൻറ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന പ്രവർത്തനങ്ങൾ നടക്കുേമ്പാൾ ഒരുമിച്ച് പോരാടുകയാണ് വേണ്ടത്. സംഘടനകൾക്കല്ല, ദീനിനാണ് മുൻഗണന നൽകേണ്ടത്. സമസ്തയുടെ ആദർശങ്ങൾ പൂർണമായി ഉൾക്കൊള്ളുന്നയാളാണ് താൻ. ആദർശങ്ങൾ ആരുടെ മുന്നിലും പണയം വെച്ചിട്ടില്ലെന്നും സമസ്തയുടെ എതിർപ്പിനെ പരോക്ഷമായി വിമർശിച്ച് റശീദലി തങ്ങള്‍ വ്യക്തമാക്കി. കെ.എൻ.എം പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി റശീദലി തങ്ങളെ സദസ്സിന് പരിചയപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.