പാലക്കാട്: സാമൂഹിക സുരക്ഷ മിഷെൻറയും പാലക്കാട് നഗരസഭയുടേയും സംയുക്താഭിമുഖ്യത്തിൽ . നഗരസഭ ടൗൺഹാളിൽ നടന്ന ഓണാഘോഷത്തിൽ 800ഓളം വയോജനങ്ങൾ പങ്കെടുത്തു. ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി. സ്മിതേഷ്, ടി. ബേബി, ജയന്തി രാമനാഥൻ, എം. സുനിൽ, കെ. ദിവ്യ, എ. കുമാരി, കെ. ഭവദാസ്, ഹബീബ, രാജേശ്വരി ജയപ്രകാശ്, ഐ.സി.ഡി.എസ് സൂപർവൈസർമാരായ എം. വിജയകുമാരി, എസ്. സുമതി, വയോമിത്രം മെഡിക്കൽ ഓഫിസർ ശ്യാമ ശങ്കർ, ദീപൻ, എ.ആർ. ശരത് തുടങ്ങിയവർ സംബന്ധിച്ചു. വയോജനങ്ങളുടേയും വിദ്യാർഥികളുടേയും കലാപരിപാടികൾ നടന്നു. ഓണസദ്യയും ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.