കനത്ത മഴ വകവെക്കാതെ താരങ്ങൾ; മീറ്റിന്​ സമാപനം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ നടന്ന ജില്ല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് സമാപനം. രണ്ടു ദിവസവും പെയ്ത ശക്തമായ മഴയിലും നിർത്തിവെക്കാതെ ആയിരുന്നു മത്സരങ്ങൾ. മഴ കാരണമാണ് മത്സരങ്ങൾ സിന്തറ്റിക് ട്രാക്കിൽ നടത്തിയത്. സമാപനം പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല അത്ലറ്റിക് അസോസിയേഷൻ പ്രസിഡൻറ് ഡോ. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. വിജയികൾക്ക് എം.എൽ.എ ട്രോഫികൾ സമ്മാനിച്ചു. സെക്രട്ടറി കെ.കെ. രവീന്ദ്രൻ, സൈഫു സാഹിദ്, പ്രവീൺ കുമാർ, അജയ് രാജ്, ഹാരിസ് ബാബു, സുധീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.