ജില്ലതല വിതരണം നെടുങ്കയത്ത് നടന്നു കരുളായി: പട്ടികവര്‍ഗ വികസന വകുപ്പിെൻറ ആഭിമുഖ്യത്തില്‍ ആദിവാസികള്‍ക്ക് നല്‍കുന്ന ഓണക്കോടി-ഓണക്കിറ്റ് ജില്ലതല വിതരണം നെടുങ്കയം കോളനിയില്‍ നടന്നു. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 5,294 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് കിറ്റും 60 വയസ്സിന് മുകളിലുള്ള 1,532 പേര്‍ക്ക് ഓണക്കോടിയും നല്‍കും. നെടുങ്കയം കോളനിയിലെ 125 കുടുംബങ്ങള്‍ക്കാണ് കിറ്റ് നല്‍കിയത്. ഓണക്കിറ്റ് വിതരണം കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയിൽ അസൈനാരും കോടി വിതരണം ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ കെ. കൃഷ്ണനും നിര്‍വഹിച്ചു. വൈസ് പ്രസിഡൻറ് കെ. ശരീഫ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ. മനോജ്, പി. സുനീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഫാത്തിമ സലീം, ഊരുമൂപ്പന്‍ ശിവരാജന്‍, സംസ്ഥാന പട്ടികവര്‍ഗ ഉപദേശക സമിതി അംഗം എം.ആര്‍. സുബ്രഹ്മണ്യന്‍, ടി.ഇ.ഒ സി.എം. മുഹമ്മദ് കുഞ്ഞ്, എം. ഷെബീര്‍, പി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.