ബഹുജന കൺവെൻഷൻ നാളെ

മങ്കട: മങ്കട ഗവ. ആശുപത്രിയുടെ നിലവിലെ അവസ്ഥകൾ ചർച്ച ചെയ്യാനും പരിഹാരം നിർദേശിക്കാനുമായി സൈൻ മങ്കടയുടെ ആഭിമുഖ്യത്തിൽ 15ന് ബഹുജന കൺവെൻഷൻ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മങ്കട ഗവ. ജി.എൽ.പി സ്കൂൾ അങ്കണത്തിൽ ഉച്ചക്ക് രണ്ടിന് നടക്കുന്ന പരിപാടിയിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ, മത സംഘടനാ പ്രതിനിധികൾ, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പെങ്കടുക്കും.� എസ്.എസ്.എഫ് സാഹിത്യോത്സവം സമാപിച്ചു പുലാമന്തോൾ: എസ്.എസ്.എഫ് പെരിന്തൽമണ്ണ ഡിവിഷന്‍ സാഹിത്യോത്സവ് സമാപിച്ചു. കൊളത്തൂർ, തിരൂർക്കാട്, പുലാമന്തോൾ സെക്ടറുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സമാപന സെഷൻ ഉദ്ഘാടനം പി. അലവി സഖാഫി നിർവഹിച്ചു. ശൗഖത് സഖാഫി അധ്യക്ഷത വഹിച്ചു. കെ.എസ്. ഹിബതുല്ലാഹ് അഹ്സനി, കെ.എസ്. നിസാമുദ്ദീൻ കുരുവമ്പലം, അബ്ദുറഹ്മാൻ മുസ്ലിയാർ, എം. ബാപ്പു മുസ്ലിയാർ, ശാഫി മാസ്റ്റർ, ഇസ്മാഈൽ അസ്ഹരി, മുസ്തഫ അഹ്സനി, റശീദ് സഖാഫി, ശരീഫ് സഖാഫി, വി.കെ. ഉമ്മർ കട്ടുപ്പാറ എന്നിവർ സംബന്ധിച്ചു. സമ്മാനവിതരണം അലവി സഖാഫി കൊളത്തൂർ നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 07:10 GMT