പ്രചോദന ക്ലാസ്

തിരൂർക്കാട്: എ.എം. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി എട്ടാം തരം വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. ലക്ഷ്യബോധവും പരിശ്രമവും ജീവിത വിജയത്തിന് അനിവാര്യമാണെന്ന് കൗൺസിലർ സിദ്ദീഖ് ഉദ്ബോധിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശബീർ കറുമുക്കിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് മേരിക്കുട്ടി തോമസ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ഹാരിസ് കളത്തിൽ, എസ്.എം.സി ചെയർമാൻ സുബൈർ, അബ്ദുൽ അസീസ്, സ്റ്റാഫ് സെക്രട്ടറി ജോഷി ജോസഫ്, ഉറുദു ഗവേഷകൻ ഷംസുദ്ദീൻ തരൂർക്കാട്, ഉസ്മാൻ താമരത്ത്, ഡോ. അഷ്റഫ്, യൂസഫലി എന്നിവർ ആശംസകൾ നേർന്നു. വിദ്യാരംഗം കൺവീനർ പ്രദീപ് സ്വാഗതവും മൊയ്തീൻ കുട്ടി നന്ദിയും പറഞ്ഞു .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.