ലൈഫ് മിഷന്‍ കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

കരുളായി: ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഹരായ ഭൂരഹിത ഭവന രഹിതരെയും ഭൂമിയുള്ള ഭവന രഹിതരുടെയും കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. ലിസ്റ്റ് പഞ്ചായത്ത് ഓഫിസ്, കുടുംബശ്രീ, അംഗൻവാടികള്‍, വില്ലേജ് ഓഫിസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. ആക്ഷേപങ്ങളും പരാതികളും ആഗസ്റ്റ് ഏഴു വരെ കരുളായി ഗ്രാമപഞ്ചായത്ത്‌ ഓഫിസില്‍ സ്വീകരിക്കും. പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമപഞ്ചായത്തിൽ കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളും പരാതികളും ആഗസ്റ്റ് 10 വരെ ഗ്രാമപഞ്ചായത്ത്‌ ഓഫിസില്‍ സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.