അപകട ഭീഷണിയുയർത്തി റോഡിലെ കുഴി

പുതുപൊന്നാനി: പൊന്നാനി-ചാവക്കാട് ദേശീയപാതയിൽ പുതുപൊന്നാനി പാലത്തിന് സമീപമുള്ള പഴയ കുഴി അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. പാലം ഇറങ്ങിവരുന്ന വലിയ വാഹനങ്ങൾ സാധാരണയിൽ കഴിഞ്ഞ വേഗതയിലാവുന്നത് അപകടത്തിനുള്ള സാധ്യത കൂട്ടുന്നു. കാറടക്കമുള്ള ചെറുവാഹനങ്ങൾ ഇവിടെ അപകടത്തിൽപെടുന്നതും പതിവാണ്. നാട്ടുകാർ പലതവണ വാഴ നട്ട് പ്രതിഷേധിച്ചെങ്കിലും അധികൃതർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.