മോട്ടോര്‍ തകരാറില്‍; മഞ്ചേരിയില്‍ വെള്ളം വിതരണം മുടങ്ങി

മഞ്ചേരി: അരീക്കോട് കിളിക്കല്ലിങ്ങല്‍ ജല അതോറിറ്റിയുടെ മോട്ടോര്‍ തകരാറായതോടെ മഞ്ചേരിയില്‍ ശുദ്ധജല വിതരണം മുടങ്ങി. മൂന്നുദിവസംകൂടി വെള്ളം വിതരണം മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. മഞ്ചേരി നഗരസഭയില്‍ മൂന്ന് വില്ളേജുകളിലായാണ് അര്‍ബന്‍ ജലവിതരണ പദ്ധതി ഗുണഭോക്താക്കള്‍. ഞായറാഴ്ച മുതല്‍ മഞ്ചേരിയില്‍ ശുദ്ധജലവിതരണമില്ല. മോട്ടോറിന്‍െറ വാല്‍വ് എറണാംകുളത്തുനിന്ന് എത്തിച്ച് ഘടിപ്പിക്കണം. അതേസമയം, ജലവിതരണം മുടങ്ങിയത് നൂറുകണക്കിന് കുടുംബങ്ങളെ വലച്ചു. പയ്യനാട്, നെല്ലിക്കുത്ത്, മഞ്ചേരി ടൗണ്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ ഈ വെള്ളം ആശ്രയിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.