സ്വച്ഛ്ഭാരത്: ഒക്ടോബര്‍ രണ്ടിന് വിശേഷാല്‍ ഗ്രാമസഭ ചേരണം

പെരിന്തല്‍മണ്ണ: സ്വച്ഛ്ഭാരത് പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് ഗ്രാമപഞ്ചായത്തുകളില്‍ വിശേഷാല്‍ ഗ്രാമസഭ വിളിക്കാന്‍ പഞ്ചായത്ത് ഡയറക്ടര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഒക്ടോബര്‍ ഒന്ന് മുതല്‍ 15 വരെ ശുചിത്വ ദൈ്വവാരം ആചരിക്കും. ഈ കാലയളവില്‍ സമ്പൂര്‍ണ ശുചിത്വവും കുടിവെള്ളവും ഉറപ്പ് വരുത്താന്‍ മുഴുവന്‍ ഗ്രാമപഞ്ചായത്ത്-നഗരസഭകളും വിപുലമായ കാമ്പയിന്‍ സംഘടിപ്പിക്കും. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തുന്നില്ളെന്ന് ഉറപ്പ് വരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കും. വാര്‍ഡ്, പഞ്ചായത്ത്തല ആരോഗ്യ, ശുചിത്വ സമിതികള്‍ വിളിക്കും. ഗ്രാമപഞ്ചായത്തുകളുടെ മേല്‍നോട്ടത്തില്‍ പൊതുസ്ഥലങ്ങള്‍, ജലാശയങ്ങള്‍, ഓടകള്‍, മാര്‍ക്കറ്റുകള്‍, ബസ്സ്റ്റാന്‍ഡുകള്‍, അങ്കണവാടികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സ്കൂളുകള്‍ എന്നിവ വൃത്തിയാക്കും. ഇതുവരെയുള്ള ശുചിത്വ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് ഒക്ടോബര്‍ രണ്ടിന് പ്രത്യേക ഗ്രാമസഭകള്‍ ചേരാന്‍ തീരുമാനിച്ചത്. ഗ്രാമസഭയിലെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി കര്‍മപദ്ധതി തയാറാക്കി നിശ്ചിത കാലയളവിനുള്ളില്‍ പ്രാവര്‍ത്തികമാക്കാനാണ് നിര്‍ദേശം. കര്‍മപദ്ധതിയും നിര്‍വഹണവും സംബന്ധിച്ച വിശദ റിപ്പോര്‍ട്ടുകള്‍, ചിത്രങ്ങള്‍ എന്നിവ ഒക്ടോബര്‍ 25നകം അതത് പഞ്ചായത്തുകളുടെ വെബ്സൈറ്റിലിടുകയും പഞ്ചായത്ത് ഡയറക്ടര്‍ക്ക് എത്തിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.