ചുവപ്പ് നാടയഴിക്കാന്‍ കലക്ടറുടെ ചുവട്

മലപ്പുറം: ചുവപ്പ് നാടയില്‍ കുരുങ്ങിയ സാധാരണക്കാരന്‍െറ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടത്തൊനായി ജില്ലാ കലക്ടറും ഉദ്യോഗസ്ഥരും ഇനി ജനങ്ങള്‍ക്കരികെയത്തെും. കലക്ടര്‍ എ. ഷൈനാമോളുടെ നേതൃത്വത്തില്‍ വകുപ്പുതല ഉദ്യോഗസ്ഥരാണ് നാട്ടുകാരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പരിഹരിക്കുക. ഇതിന്‍െറ ഭാഗമായി മൂന്ന് വില്ളേജുകള്‍ ഉള്‍പ്പെടുത്തി ജനസമ്പര്‍ക്ക പരിപാടി നടത്തും. ഓഫിസുകള്‍ കയറിയിറങ്ങി വലയുന്നവര്‍ക്ക് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി ആശ്വാസമേകുമെന്നാണ് ജില്ലാ ഭരണകൂടം കരുതുന്നത്. ജനസമ്പര്‍ക്കത്തിന്‍െറ ജില്ലാതല ഉദ്ഘാടനം ഗാന്ധി ജയന്തി വാരത്തില്‍ നടക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. രാവിലെ 10ന് ആരംഭിച്ച് വൈകീട്ട് സമാപിക്കുന്ന രീതിയിലായിരിക്കും ജനസമ്പര്‍ക്കം. ഒരു മാസത്തിനുള്ളില്‍ 30 വില്ളേജുകളെയെങ്കിലും പ്രശ്ന പരിഹാര അദാലത്തില്‍ പങ്കെടുപ്പിക്കാനാണ് ജില്ലാ ഭരണ കൂടം തയാറെടുക്കുന്നത്. സബ് കലക്ടര്‍മാര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലും ജനസമ്പര്‍ക്കം നടത്തും. പരിപാടി നടക്കുന്ന ദിവസം തന്നെ അപേക്ഷകളും പരാതികളും നേരിട്ട് സ്വീകരിക്കും. കോടതികളില്‍ കേസുകള്‍ നിലനില്‍ക്കുന്നവയൊഴികെയുള്ള പരാതികളില്‍ അപ്പോള്‍ തന്നെ തീര്‍പ്പു കല്‍പ്പിക്കും. ബാക്കിയുള്ളവ സമയബന്ധിതമായി പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കും. പദ്ധതിയുടെ സുതാര്യ പ്രവര്‍ത്തനത്തിന് നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍റര്‍ പ്രത്യേക സോഫ്റ്റ്വെയറും തയാറാക്കിയിട്ടുണ്ട്. പരാതികളുടെ നടപടി ഇതുവഴി കലക്ടര്‍ വിലയിരുത്തും. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ സബ് കലക്ടര്‍മാരായ ജാഫര്‍ മാലിക്, അദീല അബ്ദുല്ല, ഡെപ്യൂട്ടി കലക്ടര്‍മാരായ വി. രാമചന്ദ്രന്‍, കെ.സി. മോഹനന്‍, സി. അബ്ദുല്‍ റഷീദ്, ഡോ. ജെ.യു. അരുണ്‍, ഇന്‍ഫര്‍മേറ്റിക് ഓഫിസര്‍ പി.സി. പ്രദീഷ്, പി. പവനന്‍, എച്ച്.എസ്.കെ. വിജയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.