കോട്ടക്കല്‍: നഗരസഭയുടെ മൈലാടി പ്ളാന്‍റിന് സമീപം മരവട്ടം റോഡില്‍ കോഴിയവശിഷ്ടം തള്ളിയ നിലയില്‍. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. നൂറോളം ചാക്കുകളില്‍ കെട്ടിവെച്ച നിലയിലാണ് മാലിന്യം. മൈലാടി മരവട്ടം റോഡിന് മധ്യത്തിലാണ് മാലിന്യം തള്ളിയിരിക്കുന്നത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നതും മലിനജലം ഒഴുകുന്നതും പ്രദേശത്തുകാര്‍ക്ക് ഭീഷണിയായി. സംഭവമറിഞ്ഞ് നഗരസഭ ചെയര്‍മാന്‍ കെ.കെ. നാസര്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ തൈക്കാട്ട് അലവി, കൗണ്‍സിലര്‍മാരായ അബ്ദുറഹ്മാന്‍, പി.പി. ഉമ്മര്‍ എന്നിവരും കോട്ടക്കല്‍ പൊലീസും സ്ഥലത്തത്തെി നാട്ടുകാരുമായി ചര്‍ച്ച നടത്തി. മാലിന്യം മൈലാടി പ്ളാന്‍റില്‍ സംസ്കരിക്കാമെന്ന് അധികൃതര്‍ അറിയിക്കുകയും ചെയ്തു. എതിര്‍പ്പിനെ തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ മാലിന്യം സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കുഴിച്ചുമൂടുകയായിരുന്നു. അതേസമയം, കോട്ടക്കലിന്‍െറ വിവിധ ഭാഗങ്ങളില്‍ ഒരു മാസത്തിനുള്ളില്‍ സമാന സംഭവങ്ങളുണ്ടായിട്ടും പൊലീസ് നടപടിയെടുക്കാത്തത് പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇത്തരം മാലിന്യം ഏറ്റെടുക്കുന്നവരാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.