സ്ത്രീ സമൂഹം ബഹുമുഖ അക്രമങ്ങള്‍ക്ക് വിധേയരാകുന്നു –എം.സി. ജോസഫൈന്‍

പൊന്നാനി: മുതലാളിത്ത സാമൂഹിക പശ്ചാത്തലത്തില്‍ സ്ത്രീ സമൂഹം ബഹുമുഖമായ അക്രമങ്ങള്‍ക്ക് വിധേയരാകുന്നു എന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് എം.സി. ജോസഫൈന്‍. പൊന്നാനിയില്‍ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്‍െറ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഐ.എസിന്‍െറ കടന്നുകയറ്റം കേരളത്തിലും എത്തിയിരിക്കുന്നെന്നും അവര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് കെ. റംല അധ്യക്ഷത വഹിച്ചു. ആദ്യകാല പ്രവര്‍ത്തകരായ ഫാത്തിമ ഇമ്പിച്ചിബാവ, വിജയ, നാണി, കോമളവല്ലി ടീച്ചര്‍, സരോജിനി, ഭാരതി, ദേവകി ടീച്ചര്‍, തങ്ക, ശാരദ ടീച്ചര്‍, ഷൈലജ മണികണ്ഠന്‍ എന്നിവരെ പി.കെ. സൈനബ ആദരിച്ചു. അഡ്വ. ഇ. സിന്ധു, ടി.കെ. വിമല, സംസ്ഥാന പ്രസിഡന്‍റ് ടി.എന്‍. സീമ, ജില്ലാ സെക്രട്ടറി പി. സുചിത്ര, ജില്ലാ ട്രഷറര്‍ ഖദീജ സത്താര്‍ എന്നിവര്‍ സംസാരിച്ചു. പ്രഫ. എം.എം. നാരായണന്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.