ചുവപ്പ് നാടയില്‍ കുടുങ്ങി ചാലിയാര്‍ നദീതീര ടൂറിസം പദ്ധതി

നിലമ്പൂര്‍: ചാലിയാറിന്‍െറ തീരപ്രദേശത്ത് നദീതട ടൂറിസം നടപ്പാക്കാനുള്ള പദ്ധതി സര്‍ക്കാറിന്‍െറ ചുവപ്പ് നാടയില്‍തന്നെ. മമ്പാട് ഓടായിക്കല്‍ കടവിലെ 50 കോടിയുടെ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതോടെ ചാലിയാറുമായുള്ള ജലടൂറിസം വികസിപ്പിക്കാനായിരുന്നു പദ്ധതി. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് സമര്‍പ്പിച്ച പദ്ധതി രേഖ മുന്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. നീലഗിരി കുന്നുകളില്‍നിന്ന് യാത്ര തുടങ്ങി 169 കിലോമീറ്റര്‍ സഞ്ചരിച്ച് അറബിക്കടലില്‍ ചേരുന്ന ഈ ജലവാഹിനിയുടെ കീഴ്പറമ്പ്, എടവണ്ണ, നിലമ്പൂര്‍ പ്രദേശങ്ങളെ കോര്‍ത്തിണക്കി പുതിയ വിനോദസഞ്ചാരത്തിന് വഴിതുറക്കുകയായിരുന്നു ലക്ഷ്യം. തുറമുഖ സമാനമായ കടവുകള്‍, ബോട്ടുജെട്ടികള്‍, വിശ്രമകേന്ദ്രങ്ങള്‍, ആത്മീയാചര്യന്മാരുടെയും നാടുവാഴികളുടെയും സ്മാരകങ്ങള്‍ തുടങ്ങിയവ പദ്ധതിരേഖയില്‍ ഇടംകണ്ടത്തെിയിരുന്നു. ചാലിയാര്‍ നദീതട പദ്ധതിയില്‍ തുടക്കമിട്ട ഓടായിക്കല്‍, പൂക്കോട്ടുമണ്ണ റെഗുലേറ്റര്‍ കം ബ്രിഡ്ജുകളുടെ പൂര്‍ത്തീകരണത്തോടെ ജലഗതാഗത രംഗത്ത് മുമ്പേ അറിയപ്പെടുന്ന ചാലിയാറിലൂടെയുള്ള ബോട്ട് സര്‍വിസ് വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുമെന്ന വിലയിരുത്തലുമുണ്ടായിരുന്നു.ചാലിയാറിന്‍െറ ഓരത്തിലൂടെ നടപ്പാത നിര്‍മിച്ച് ചാലിയാര്‍ നദീതീര ടൂറിസവും പദ്ധതിയുടെ ഭാഗമാക്കിയിരുന്നു. കീഴ്പറമ്പ് മുതല്‍ എടവണ്ണ വരെയുള്ള തീരങ്ങളില്‍ സംരക്ഷണ പാര്‍ക്കുകള്‍ സ്ഥാപിച്ച് ചാലിയാര്‍ നദീജല ടൂറിസത്തിന് കാല്‍വെപ്പ് നടത്താനായിരുന്നു തീരുമാനം. എന്നാല്‍, പദ്ധതി നടപ്പായില്ല. റെഗുലേറ്റര്‍ വഴി തടഞ്ഞുനിര്‍ത്തുന്ന ജലനിരപ്പില്‍ ബോട്ട് സര്‍വിസ് ആരംഭിച്ചാല്‍ പ്രധാന ടൂറിസമായി മാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.