ദേശീയപാത അരിപ്ര വളവില്‍ ലോറി മറിഞ്ഞു

പെരിന്തല്‍മണ്ണ: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ അരിപ്ര അപകട വളവില്‍ ലോഡുമായി വന്ന ലോറി മറിഞ്ഞു. ഡ്രൈവര്‍ നാസറിന് നിസ്സാര പരിക്കേറ്റു. ഇയാള്‍ പെരിന്തല്‍മണ്ണയില്‍ ചികിത്സതേടി. ലേറിയിലെ ഓയില്‍ റോഡില്‍ പരന്നൊഴുകിയതിനാല്‍ അല്‍പനേരം ഗതാഗതതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച ഉച്ചക്ക് 1.45നാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് പെരിന്തല്‍മണ്ണ ഭാഗത്തേക്ക് സ്റ്റീല്‍ ഷീറ്റ് റോളുമായി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. അമിത ഭാരം വരുന്ന നാല് റോളുകള്‍ ബന്ധിച്ചിരുന്ന ചങ്ങല പൊട്ടിയതോടെ റോളുകള്‍ ഡ്രൈവറുടെ കാബിനില്‍ ഇടിച്ചു. ഇതിന്‍െറ ആഘാതത്തില്‍ വാഹനത്തിന്‍െറ നിയന്ത്രണം തെറ്റിയതാണ് അപകടകാരണമെന്ന് പറയുന്നു. രണ്ട് റോളുകള്‍ റോഡില്‍ തെറിച്ച് വീണു. നിയന്ത്രണം തെറ്റി ലോറിവരുന്നത് കണ്ട് അതേദിശയില്‍ വന്ന സ്കൂട്ടര്‍ സഞ്ചാരികളായ രണ്ട് യുവതികള്‍ സ്കൂട്ടര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ലോറി മറിഞ്ഞതോടെ വാഹനത്തിലെ ഓയില്‍ പുറത്തേക്കൊഴുകി പരന്നതോടെ റോഡ് വഴുക്കലുണ്ടായത് ചെറുവാഹനങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്തി. സംഭവമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്സും എത്തി വെള്ളം അടിച്ച് ഓയില്‍ കഴുകിക്കളയുകയായിരുന്നു. പെരിന്തല്‍മണ്ണ ഫയര്‍സ്റ്റേഷനിലെ അസി. സ്റ്റേഷന്‍ ഓഫിസര്‍ ബാബുരാജ് ലീഡിങ് ഫയര്‍മെന്‍ സുരേഷ്, ഫയര്‍മാന്മാരായ അനില്‍, സനത്, മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. പെരിന്തല്‍മണ്ണയില്‍നിന്ന് ക്രെയിന്‍ കൊണ്ട് വന്ന് ലോറി ഉയര്‍ത്തിമാറ്റി. അമിതഭാരമുള്ള ഷീറ്റ് റോളുകള്‍ വീണ് റോഡിനും കേടുപാട് പറ്റി. കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ ഏറ്റവും അപകടവളവുകളിലൊന്നാണ് അരിപ്രയിലേത്. രണ്ട് മാസം മുമ്പ് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞിരുന്നു. അപകടം ആവര്‍ത്തിക്കുന്നതിനാല്‍ റോഡരികില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി കാലുകള്‍ മാറ്റി സ്ഥാപിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.