താനൂര്‍: ഗവ. റീജനല്‍ ഫിഷറീസ് ടെക്നിക്കല്‍ ആന്‍ഡ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍െറ പുതിയ ബ്ളോക്കിന്‍െറ ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു. മൂന്ന് നിലകളുള്ള അക്കാദമി ബ്ളോക്കാണ് തുറന്നുകൊടുത്തത്. താഴത്തെ നിലയില്‍ രണ്ട് ക്ളാസ് മുറി, രണ്ട് സയന്‍സ് ലാബ്, സ്റ്റാഫ് റൂം, ഓഫിസ് മുറി എന്നിവയും രണ്ടാമത്തെ നിലയില്‍ മൂന്ന് ക്ളാസ് മുറികളും മൂന്ന് വൊക്കേഷനല്‍ ലാബുകളും ഉണ്ട്. 13ാം ധനകാര്യ കമീഷന്‍ അവാര്‍ഡില്‍ ഉള്‍പ്പെടുത്തി തീരദേശ ജില്ലകളിലെ ഫിഷറീസ് സ്കൂളുകള്‍ പുനരുദ്ധരിക്കാന്‍ 25.16 കോടി രൂപയുടെ ഭരണാനുമതിയായതായി മന്ത്രി പറഞ്ഞു. വി. അബ്ദുറഹ്മാന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എസ്. സജിന, പ്രധാനാധ്യാപിക ടി. ഉഷാദേവി, ഹൈസ്കൂള്‍ പ്രധാനാധ്യാപിക കെ.ആര്‍. ജയശ്രീ, പി.ടി.എ പ്രസിഡന്‍റ് കെ.കെ. ജാഫര്‍, ഇ. ജയന്‍, മേപ്പുറത്ത് ഹംസു, കുഞ്ഞു മീനടത്തൂര്‍ എന്നിവര്‍ സംസാരിച്ചു. ഫിഷറീസ് ജോയന്‍റ് ഡയറക്ടര്‍ ഡോ. ദിനേശ് സ്വാഗതവും വൈ. സെയ്തു മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.