തുവ്വൂര്‍: അലഞ്ഞു നടക്കുന്ന തെരുവുനായ്ക്കള്‍ മലയോര മേഖലയില്‍ ഭീതി വിതക്കുന്നു. ഇവയുടെ ശല്യം കാരണം വളര്‍ത്തുമൃഗങ്ങളെ പുറത്തിറക്കുവാന്‍ പറ്റാത്ത അവസ്ഥയിലാണ്. ആട്, കോഴി, താറാവ് എന്നിവയെ ഇവ വകവരുത്തി ഭക്ഷണമാക്കുന്നത് അടുത്തയിടെയായി വര്‍ധിച്ചു വരികയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മേയാനായി പറമ്പില്‍ വിടുന്ന ആടുകളെ ഇവ കൂട്ടത്തോടെ ആക്രമിച്ച് ഭക്ഷണമാക്കുന്നത് പതിവായിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് രാത്രി വാക്കോട് ഒളകര കുന്ന് ബാപ്പുവിന്‍െറ കോഴിക്കൂട് തകര്‍ത്ത് അഞ്ച് കോഴികളെ തെരുവുനായ്ക്കള്‍ കൊന്ന് തിന്നിരുന്നു. അടുത്തയിടെയായി തെരുവുനായ്ക്കളുടെ എണ്ണം അധികരിച്ചു വരുന്നതായും നാട്ടുകാര്‍ പറയുന്നു. സ്കൂളില്‍ പോകുന്ന കൊച്ചു കുട്ടികള്‍, ബലഹീനരായ സ്ത്രീകള്‍ എന്നിവര്‍ക്കു നേരെയും ഇവ ആക്രമത്തിനൊരുങ്ങാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.