തേഞ്ഞിപ്പലം-പെരിന്തല്‍മണ്ണ റൂട്ടില്‍ ലോ ഫ്ളോര്‍ ബസ് സര്‍വിസ് 26ന് തുടങ്ങും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപക അനധ്യാപക ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി സര്‍വകലാശാലയില്‍ എത്തുന്നവര്‍ക്കും നാട്ടുകാര്‍ക്കും ഉപകാരപ്രദമാകും വിധം തേഞ്ഞിപ്പലം-പെരിന്തല്‍മണ്ണ റൂട്ടില്‍ കെ.യു.ആര്‍.ടി.സി തിങ്കളാഴ്ച ലോ ഫ്ളോര്‍ ബസ് സര്‍വിസ് തുടങ്ങും. പെരിന്തല്‍മണ്ണയില്‍നിന്ന് മലപ്പുറം, കൊണ്ടോട്ടി, കൊട്ടപ്പുറം, പള്ളിക്കല്‍ ബസാര്‍, കാക്കഞ്ചേരി വഴിയാണ് തേഞ്ഞിപ്പലത്തേക്കുള്ള സര്‍വിസ്. ശനിയാഴ്ച വൈകീട്ട് 4.30ന് യൂനിവേഴ്സിറ്റി കാമ്പസ് പരിസരത്തുവെച്ച് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലാ ആസ്ഥാനത്തുനിന്ന് ഇതാദ്യമായാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന തേഞ്ഞിപ്പലത്തേക്ക് കെ.യു.ആര്‍.ടി.സി ലോ ഫ്ളോര്‍ സര്‍വിസ് ആരംഭിക്കുന്നത്. ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്ക് പുതിയ സര്‍വിസ് ഏറെ ഉപകാരപ്രദമാണ്. നിലവില്‍ ജില്ലയുടെ കിഴക്കന്‍ മേഖലകളിലെ സര്‍വകലാശാല അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും തേഞ്ഞിപ്പലത്തുനിന്ന് രാമനാട്ടുകരയിലേക്ക് പോയി അവിടെ നിന്ന് ബസ് മാറി കയറിയാണ് ദിനം പ്രതി യാത്ര ചെയ്യുന്നത്. സര്‍വകലാശാലയിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അവസ്ഥയും സമാനമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.