മലപ്പുറം: നഗരസഭയുടെ ഉടമസ്ഥതയിലുള്ള കോട്ടപ്പടി മാര്‍ക്കറ്റ് പൊളിച്ച് പണിയാന്‍ പദ്ധതി തയാറാവുന്നു. നിലവിലെ മാര്‍ക്കറ്റും ഇതിനോട് ചേര്‍ന്ന കെട്ടിട സമുച്ചയവും നീക്കി ഇവിടെ മാര്‍ക്കറ്റ് കം ഷോപ്പിങ് കോംപ്ളക്സ് നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഭരണതലത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ച ആരംഭിച്ചു. 2017-18 ബജറ്റില്‍ പദ്ധതി ഉള്‍പ്പെടുത്തി രണ്ട് കൊല്ലത്തിനകം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഇതിന് മുമ്പ് പത്ത് ലക്ഷത്തോളം രൂപ ചെലവഴിച്ച് ഇപ്പോഴത്തെ മാര്‍ക്കറ്റില്‍ അറ്റകുറ്റപ്പണി നടത്തും. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന നഗരസഭാ കെട്ടിടത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നഗരസഭാ കെട്ടിടവും മാര്‍ക്കറ്റും ശോച്യാവസ്ഥയിലാണ്. സ്ഥലപരിമിതി കൊണ്ട് വീര്‍പ്പുമുട്ടുന്ന മാര്‍ക്കറ്റ് വലിയ വരമ്പിലേക്ക് മാറ്റാന്‍ 2005-10ലെ ഭരണസമിതി ആലോചിച്ചിരുന്നു. ഇതിനായി മൂന്ന് ഏക്കര്‍ സ്വകാര്യ സ്ഥലം വിട്ടുനല്‍കാനും തയാറായതാണ്. സാങ്കേതിക കുരുക്കില്‍പ്പെട്ട് പദ്ധതിക്ക് സര്‍ക്കാറില്‍നിന്ന് അനുമതി ലഭിച്ചില്ല. വലിയ വരമ്പില്‍ മാര്‍ക്കറ്റ് സ്ഥാപിക്കാന്‍ ഒരു ശ്രമം കൂടി ഇപ്പോഴത്തെ ഭരണസമിതി നടത്തുണ്ട്. ഇത് നടപ്പാവില്ളെന്ന് ഏറെക്കുറെ ഉറപ്പായതിനാലാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കുന്നത്. മത്സ്യ, മാംസ, പച്ചക്കറി മാര്‍ക്കറ്റുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരും. അഞ്ച് നില ഷോപ്പിങ് കോംപ്ളക്സ് നിര്‍മിച്ച് വാടകക്ക് നല്‍കും. താഴ്ഭാഗത്ത് പേ പാര്‍ക്കിങ്ങിനും സൗകര്യമൊരുക്കും. ഇതിലൂടെ വലിയ വരുമാനം ലഭിക്കുമെന്ന് നഗരസഭ പ്രതീക്ഷിക്കുന്നു. മാര്‍ക്കറ്റിനരികിലെ ഡ്രൈനേജ് വൃത്തിയാക്കി നടപ്പാത കോണ്‍ക്രീറ്റ് ചെയ്യുന്നതിനും അകത്തെ അറ്റകുറ്റപ്പണിക്കും 4.9 ലക്ഷം രൂപ വീതമാണ് 2016-17 വാര്‍ഷിക പദ്ധതിയില്‍ നീക്കിവെച്ചത്. മാര്‍ക്കറ്റ് പൊളിച്ചാല്‍ കിഴക്കത്തേലയിലാണ് താല്‍ക്കാലിക സംവിധാനമുണ്ടാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.